Flash News

“പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്ന ശശി തരൂരിന് നന്ദി”; രാഷ്ട്രീയം മതിയാക്കി ശ്രീശാന്ത്

March 23, 2019

image_205തിരുവനന്തപുരം: ബി.ജെ.പിയുമായി തനിക്കിപ്പോള്‍ ബന്ധമില്ലെന്ന് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്, ശശി തരൂരിനെ വീട്ടില്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ശ്രീശാന്ത്. പ്രതിസന്ധിഘട്ടത്തില്‍ തന്നോടൊപ്പം നിന്ന തരൂരിനോട് നന്ദി പറയാനാണ് ഇപ്പോഴെത്തിയതെന്നും ശ്രീശാന്ത്പറഞ്ഞു.

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക്  സുപ്രിംകോടതി വെള്ളിയാഴ്ച നീക്കിയിരുന്നു. വിചാരണക്കോടതി  കേസില്‍ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നുവെങ്കിലും വിലക്ക് നീക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. ഇതിനെതിരെ ശശി തരൂര്‍ പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനാണ് ശ്രീശാന്ത് നന്ദി പറഞ്ഞത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും ബി.ജെ.പി ടിക്കറ്റില്‍ മുന്‍ മന്ത്രി വി.എസ് ശിവകുമാറിനെതിരെ ശ്രീശാന്ത് മല്‍സരിച്ചിരുന്നു. എന്നാൽ, രാഷ്ടീയം മതിയാക്കിയ താനിനി കളിയില്‍ ശ്രദ്ധിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ശ്രീശാന്ത് പറഞ്ഞു. “പ്രായം അതിനൊരു പ്രശ്‌നമാകില്ല, ടെന്നിസ് താരം ലിയാന്‍ഡര്‍ പേസിന് 42ാം വയസില്‍ കളിക്കാമെങ്കില്‍ തനിക്ക് 36ാം വയസിലും കളിക്കാം, ക്രിക്കറ്റിലേക്ക് തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷ.”- ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top