Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

കോതമംഗലം പള്ളിത്തര്‍ക്കം: സംഘര്‍ഷാവസ്ഥയ്ക്ക് അയവ്

March 23, 2019

marthomaകോതമംഗലം:  കോതമംഗലം മാര്‍ത്തോമ പള്ളിയില്‍ ആരാധനയുടെ പേരില്‍ നടന്ന യാക്കോബായ -ഓർത്തഡോക്സ് സംഘര്‍ഷത്തിന് തത്കാലത്തേക്ക് അയവു വന്നു. ചെറിയ പള്ളിയില്‍ തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗം തിരിച്ചുപോയതോടെയാണ്  സംഘര്‍ഷം ഒഴിവായത്.  കുര്‍ബാന നടത്താന്‍ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ തോമസ് പോള്‍ റമ്പാനെ യാക്കോബായ സഭാവിശ്വാസികള്‍ പ്രാര്‍ത്ഥനാ സമരവുമായി തടയുകയായിരുന്നു.വൈദികനെ പള്ളിയില്‍ കയറ്റില്ലെന്ന നിലപാടിലായിരുന്നു  യാക്കോബായ വിഭാഗം.

കോടതിവിധിയുടെ പശ്ചാത്തലത്തില്‍ തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തിലുളള സംഘം പള്ളിയില്‍ കുര്‍ബാന നടത്താന്‍ പൊലീസ് സഹായം തേടിയിരുന്നു. കോടതിയെ സമീപിക്കുമെന്ന് റമ്പാൻ വ്യക്തമാക്കി. ഓർത്തഡോക്സ് സഭയെ സർക്കാർ അവഗണിക്കുന്നതായും വൈദികർ ആരോപിച്ചു. ചർച്ചയിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് പങ്കെടുക്കാത്തതെന്നും പോൾ റമ്പാൻ  വ്യക്തമാക്കി. മൂവാറ്റുപുഴ ഡിവൈഎസ്പി ഷാജിമോന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top