Flash News

ബി.ജെ.പിയില്‍ നിലവിലുള്ള മന്ത്രിമാരില്‍ 29 ശതമാനം പേരും മറ്റ് പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി എത്തിയവരെന്ന് റിപ്പോര്‍ട്ട്

March 23, 2019

modi-amit-shahന്യൂഡല്‍ഹി: സ്വന്തം പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് എം‌എല്‍‌എമാരെ അടര്‍ത്തിയെടുത്ത് കൂടെക്കൂട്ടി മന്ത്രിമാരാക്കിയത് ഏറ്റവും കൂടുതല്‍ ബിജെപിയാണെന്ന് റിപ്പോര്‍ട്ട്. ബിജെപിയുടെ180 മന്ത്രിമാരില്‍ 53 പേരും അങ്ങനെ കൂറുമാറി മറ്റു പാര്‍ട്ടികളില്‍ നിന്ന് എത്തിയവരാണെന്നാണ് റിപ്പോര്‍ട്ട്.

ബി.ജെ.പി മുഖ്യമന്ത്രിമാരുള്ള 12 സംസ്ഥാനങ്ങളിലെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബീഹാറുള്‍പ്പെടെ ബി.ജെ.പി സഖ്യകക്ഷിയായ സംസ്ഥാന സര്‍ക്കാരുകളെ പരിഗണിക്കാതെയുള്ള കണക്കാണിത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടപ്പെട്ട ബി.ജെ.പി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളില്‍ തുടരുന്നുണ്ട്. ഹരിയാനയില്‍ മന്ത്രിമാരും സഹമന്ത്രിമാരുമായ 14 പേരില്‍ മൂന്നുപേര്‍ മറ്റ് പാര്‍ട്ടിയില്‍നിന്നെത്തിയവരാണ്.

അതേസമയം സത്പാല്‍ മഹാരാജ്, ഹാരക് സിങ് റാവത്ത്, യശ്പാല്‍ ആര്യ തുടങ്ങിയ പ്രമുഖരും ഇതില്‍ ഉള്‍പ്പെടും. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവ് എച്ച്.എന്‍ ബഹുഗുണയുടെ മകനുമായ വിജയ് ബഹുഗുണ 2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് കോണ്‍ഗ്രസിനെ പിളര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ സഹോദരി റിത്ത ബഹുഗുണ ജോഷി ഇപ്പോള്‍ യു.പിയിലെ ബി.ജെ.പി മന്ത്രിയാണ്. ജാര്‍ഖണ്ഡില്‍ 10 അംഗ സഭയില്‍ രണ്ടുപേര്‍ മറ്റുപാര്‍ടിക്കാരാണ്. ഹിമാചല്‍പ്രദേശ് മന്ത്രിസഭയില്‍ അംഗമായ അനില്‍ ശര്‍മ കോണ്‍ഗ്രസില്‍നിന്ന് കളംമാറി എത്തിയതാണ്. ഉത്തരാഖണ്ഡില്‍ 10ല്‍ അഞ്ചു മന്ത്രിമാരും ബി.ജെ.പിക്കു പുറത്തുനിന്നെത്തിയവരാണ്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗങ്ങളായ സ്വാമി പ്രസാദ് മൗര്യ, എസ്.പി സിങ് (ബി.എസ്.പി), അനില്‍ രാജ്ബര്‍ (എസ്.പി) എന്നിവരും മറ്റ് പാര്‍ടികളില്‍നിന്നുള്ളവര്‍.

അരുണാചല്‍ മുഖ്യമന്ത്രി പെമ ഖണ്ഡു ഉള്‍പ്പെടെ ഒമ്പത് മന്ത്രിമാരും കോണ്‍ഗ്രസ് വിമതരാണ്. അസമില്‍ 2016ല്‍ സഖ്യത്തിലൂടെ ബി.ജെ.പി ആദ്യമായി അധികാരത്തിലെത്തി. 11 അംഗ മന്ത്രിസഭയില്‍ പകുതിയോളം പേര്‍ മുന്‍ കോണ്‍ഗ്രസുകാര്‍. ത്രിപുരയിലെ. ഏഴംഗ ബി.ജെ.പി മന്ത്രിസഭയില്‍ നാലുപേര്‍ (55 ശതമാനം) കോണ്‍ഗ്രസ് നേതാക്കളാണ്. രത്തന്‍ ലാല്‍ നാഥ്, സുധിപ് റോയ് ബര്‍മാന്‍, പ്രഞ്ജിത് സിന്‍ഹ, മനോജ് കാന്തി ദേബ് എന്നിവര്‍. മണിപ്പുരില്‍ ആറംഗ ബി.ജെ.പി മന്ത്രിസഭയില്‍ മുഖ്യമന്ത്രി എന്‍ ബിരണ്‍ സിങ്ങുള്‍പ്പെടെ അഞ്ച് മന്ത്രിമാരും മറ്റു പാര്‍ട്ടിക്കാരാണ്. ഗുജറാത്തില്‍ 24 അംഗ ബി.ജെ.പി മന്ത്രിസഭയില്‍ ഏഴുപേര്‍ മറ്റ് പാര്‍ട്ടിക്കാരാണ്. ഗോവയില്‍ മനോഹര്‍ പരീക്കറിന്റെ മരണശേഷവും അധികാരം നിലനിര്‍ത്താനായെങ്കിലും മന്ത്രിമാരില്‍ രണ്ടുപേര്‍ മുന്‍ കോണ്‍ഗ്രസുകാരാണ്. വിശ്വജിത് റാണ, മൗവില്‍ ഡോഡിഞോ എന്നിവര്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top