Flash News

ഇന്നത്തെ നക്ഷത്ര ഫലം (23 മാര്‍ച്ച് 2019)

March 23, 2019

1അശ്വതി: ഉപരിപഠനത്തിനു ചേരും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. പ്രതികരണ ശേഷി വര്‍ധിക്കും. സാമ്പത്തിക പ്രതിസന്ധി തരണം ചെയും.

ഭരണി: സേവന സാമർഥ്യത്താല്‍ സര്‍വകാര്യ വിജയമുണ്ടാകും. യാഥാർഥ്യ ബോധവും സമന്വയ സമീപനവും പ്രവര്‍ത്തനക്ഷമതക്ക് വഴിയൊരുക്കും. സുപ്രധാനമായ തീ‌രുമാനം സ്വീകരിക്കും.

കാര്‍ത്തിക: സഹപ്രവര്‍ത്തകരുടെ തര്‍ക്കങ്ങള്‍ പരിഹരിക്കാൻ സാധിക്കും. പ്രതി കൂലസാഹചര്യങ്ങള്‍ വന്നു ചേരുമെങ്കിലും ആലോചിച്ച് പ്രവര്‍ത്തിച്ചാല്‍ അതിജീവിക്കാൻ സാധിക്കും. സുഖഭക്ഷണവും സുഖസുഷുപ്തിയും ഉണ്ടാകും.

രോഹിണി: പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണതയുണ്ടാകും. ആഗ്രഹസാഫല്യവും ശുഭകര്‍മ തല്പരതയും സമാധാനവും സൗഖ്യവും ഉണ്ടാകും. പദ്ധതി സമര്‍പ്പണത്തില്‍ വിജയിക്കും.

മകയിരം: വിശ്വാസയോഗ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. സുഖ ദുഃഖമിശ്ര ഫലമാണ് ഇന്നുണ്ടാവുക. അഭിപ്രായ സമന്വയത്തിന് അശ്രാന്ത പരിശ്രമം വേണ്ടിവരും. ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധ കേന്ദീകരിക്കും.

തിരുവാതിര: സങ്കല്പത്തിനനുസരിച്ച് പ്രവര്‍ത്തിക്കാൻ അവസരമുണ്ടാകും. അമിതമായ ഔഷധങ്ങളാല്‍ അബദ്ധമുണ്ടാകും. പണ നഷ്ടത്തിനു യോഗം ഉണ്ട്. ചര്‍ച്ചകള്‍ക്ക് ഫലപ്രാപ്തി കുറയും.

പുണര്‍തം: കര്‍ത്തവ്യ ബോധം വര്‍ധിക്കും. നല്ല ഉദ്യോഗത്തിന് അവസരമുണ്ടാകും. ആദരണീയ സ്ഥാനം ലഭിക്കും. ഉദാസീന മനോഭാവം ഉപേക്ഷിക്കണം. ഭരണചുമതല വര്‍ധിക്കും.

പൂയം: കര്‍ത്തവ്യബോധം വര്‍ധിക്കും. നല്ല ഉദ്യോഗത്തിന് അവസരമുണ്ടാകും. ആദരണീയസ്ഥാനം ലഭിക്കും. ഉദാസീന മനോഭാവം ഉപേക്ഷിക്കണം. ഭരണചുമതല വര്‍ ധിക്കും

ആയില്യം: സമചിത്തതയോടുകൂടിയ പ്രവര്‍ത്തനശൈലി അവലംബിക്കും. ക്രയവിക്ര യങ്ങളില്‍ അനുഭവമുണ്ടാകും. സര്‍വകാര്യ വിജയത്താല്‍ ആശ്വാസമുണ്ടാകും. സ്വയംഭരണാധികാരം ലഭിക്കും

മകം: സന്മാര്‍ഗങ്ങളില്‍ പ്രവര്‍ത്തിക്കും. സുഖഭക്ഷണവും സുഖസുഷുപ്തിയും ഉണ്ടാകും. ബൃഹത്പദ്ധതികള്‍ക്ക് രൂപകല്പന ചെയും. പുതിയ ആത്മബന്ധം ഉടലെടു ക്കും.

പൂരം: സങ്കല്പത്തിനനുസരിച്ച് ഉയര്‍ച്ച ഉണ്ടാകും. പ്രായോഗിക വശം ചിന്തിച്ചു പ്രവര്‍ത്തിക്കാൻ തയാറാകും.

ഉത്രം: സുപ്രധാനമായ കാര്യങ്ങള്‍ തീരുമാനത്തിലെത്തും. സങ്കല്പത്തിനനുസരിച്ച് കുടുംബജീവിതം നയിക്കാൻ തയാറാകും. പ്രശസ്തിയും, കീര്‍ത്തിയും, സമാധാനവും വര്‍ധിക്കും.

അത്തം: ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. ശുഭസൂചകങ്ങളായ പ്രവൃത്തികളില്‍ വ്യാപൃതനാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

ചിത്ര: ജീവിതപങ്കാളിയുടെ ആശയങ്ങള്‍ സ്വീകരിക്കും. ബന്ധുവിന്‍റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കും. ആത്മാഭിമാനവും ആത്മവിശ്വാസവും പ്രവര്‍ത്തക്ഷമതയും വര്‍ധിക്കും.

ചോതി: ആഗ്രഹങ്ങള്‍ സാധിക്കും. ആശയങ്ങള്‍ യാഥാർഥ്യമാകും. നല്ല ഉദ്യോഗം ലഭിക്കും. വിജ്ഞാനം പകര്‍ന്നു കൊടുക്കുവാനവസരമുണ്ടാകും. തൊഴില്‍ മേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്രവേണ്ടിവരും.

വിശാഖം: ആരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാകും. മുന്‍കോപം നിയന്ത്രിക്കണം. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും മനസന്തോഷവും ഭാര്യഭര്‍ത്തൃ ഐക്യതയും ഉണ്ടാകും.

അനിഴം: കീഴ്ജീവനക്കാര്‍ വരുത്തിവെച്ച അബദ്ധം തിരുത്തുവാനിടവരും. അന്ധമായ വിശ്വാസം പണനഷ്ടമുണ്ടാക്കും. വ്യക്തിത്വം നിലിനിര്‍ത്താന്‍ വിട്ടുവീഴ്ചക്കു തയാ റാകും.

തൃക്കേട്ട: വ്യക്തിവൈരാഗ്യത്താല്‍ സ്ഥല മാറ്റമുണ്ടാകും. പങ്കാളി നിമിത്തം മാനഹാനിയുണ്ടാകും. ആത്മവിശ്വാസം കുറയും. ഗതാഗതനിയമം തെറ്റിക്കുന്നതുവഴി പിഴ അടക്കേണ്ടിവരും.

മൂലം: കാര്യനിര്‍വഹണശക്തി വര്‍ധിക്കും. സദ്സംഭാഷണം ശീലം സ്വീകരിക്കും. അനുഭവജ്ഞാനത്താല്‍ ഊഹക്കച്ചവടം തുടങ്ങും. മത്സരങ്ങളില്‍ വിജയിക്കും.

പൂരാടം: പ്രോത്സഹനസമ്മാനം ലഭിക്കും. സദ്ചിന്തകള്‍ സദാചാരം, പരോപകാരതല്പരത, വിനയം തുടങ്ങിയവ ശീലിക്കാൻ തയാറാകും. വിജ്ഞാനപ്രദമായ വിഷയ ങ്ങള്‍ ചര്‍ച്ചചെയും. സ്വസ്ഥതയും, സമാധാനവും ഉണ്ടാകും.

ഉത്രാടം: ശുഭാപ്തിവിശ്വാസവും തീരുമാനങ്ങളില്‍ ഔചിത്യവും, ഭരണപാടവും ലക്ഷ്യ പ്രാപ്തിക്കു വഴിയൊരുക്കും. അധികൃതരുടെ പ്രീതിനേടും. ഗൃഹം വാങ്ങുവാന്‍ അ ന്വേഷിക്കും.

തിരുവോണം: വസ്തുതര്‍ക്കം പരിഹരിക്കും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. വ്യക്തിസ്വാതന്ത്ര്യം വര്‍ധിക്കും. ബന്ധുഗൃഹത്തിലേക്ക് വിരുന്നുപോകും. കലാകായിക മത്സരങ്ങള്‍ക്ക് പരിശീലനം തുടങ്ങും.

അവിട്ടം: തൃപ്തിയായ ഗൃഹം വാങ്ങുവാന്‍ അന്വേഷിക്കും. സമന്വയസമീപനം സര്‍വ കാര്യവിജയങ്ങള്‍ക്കു വഴിയൊരുക്കും. ഉദ്യോഗം നഷ്ടപ്പെടുമെന്ന സൂചന ലഭിക്കും.

ചതയം: പണമിടപാടുകളില്‍ സൂക്ഷിക്കണം. പ്രസ്താവനകള്‍ ഫലവത്താകും. ഭക്ഷ്യ വിഷബാധയ്ക്കു യോഗമുണ്ട്. ജീവിതമാര്‍ഗത്തിന് വഴിത്തിരിവുണ്ടാകും. തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും.

പൂരോരുട്ടാതി: പുതിയ ഗൃഹം വാങ്ങുവാന്‍ അന്വേഷമാരംഭിക്കും. സങ്കല്പത്തിനനുസരിച്ച് പ്രവര്‍ത്തിക്കാൻ സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലസാഹര്യങ്ങള്‍ വന്നുചേരും.

ഉത്രട്ടാതി: അഭിവൃദ്ധിക്കുറവിനാല്‍ ഗൃഹം വില്ക്കും. ആശ്രയിച്ചുവരുന്നര്‍ക്ക് സാമ്പത്തിക സഹായം ചെയും. മാനസികവിഭ്രാന്തി വര്‍ധിക്കും.

രേവതി: സംഘടിത ശ്രമങ്ങള്‍ വിജയിക്കും. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കും. വ്യവസ്ഥകള്‍ പാലിക്കാൻ പരസഹായം തേടും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top