Flash News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ‘കലാമേള 2019’ ലോഗോ പ്രകാശനം ചെയ്തു

March 23, 2019 , ജോഷി വള്ളിക്കളം

2019 CMA Kalamelaഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന ‘കലാമേള 2019’ ന്റെ ലോഗോ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ പ്രകാശനം ചെയ്തു.

അസോസിയേഷന്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള കലാമേള ഈ വര്‍ഷം ഏപ്രില്‍ 27 ന് സെന്റ് തോമസ് സീറോ മലബാര്‍ കത്തിഡ്രല്‍ ഹാളില്‍ (5000 St. Charles Rd, Bell wood, IL-60104) വെച്ച് നടത്തുന്നതാണ്.

ആല്‍വിന്‍ ഷിക്കൂര്‍ ചെയര്‍മാനും (630 274 5423), ഷൈനി ഹരിദാസ് (630 290 7143), സാബു കട്ടപ്പുറം (847 791 1452), സന്തോഷ് കാട്ടുക്കാരന്‍ (773 469 5048) എന്നിവര്‍ കോചെയര്‍മാന്മാരുമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

മാര്‍ച്ച് 25 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംഘടനയുടെ വെബ്‌സൈറ്റായ www.chicagomalayaleeassociation.org ല്‍ തുടങ്ങുന്നതാണ്. ഏപ്രില്‍ 20 ന് കലാമേള രജിസ്ട്രേഷന്‍ അവസാനിക്കുന്നതാണ്. ഒരേ സമയം നാലു സ്റ്റേജുകളിലായാണ് കലാമേള നടക്കുന്നത്.

കഴിഞ്ഞ കാലഘട്ടങ്ങളില്‍ നടത്തിവന്നിരുന്ന കലാമേളകളില്‍ നിന്നും ഈ കലാമേളയുടെ പ്രത്യേകത ഡബ്മാഷ് കരോക്കി ഉപയോഗിച്ച് സംഗീതം ആലപിക്കുന്നതാണ്. മാത്രമല്ല ഓരോ പരിപാടിയും കഴിഞ്ഞ് 10 മിനിട്ടിനുള്ളില്‍ റിസല്‍ട്ട് സ്ക്രീനില്‍ കാണാവുന്നതുമാണ്.

അനാവശ്യമായി സമയം ഒഴിവാക്കുന്നതിന്റെ ഭാഗമായി കലാമേളയുടെ വിധികര്‍ത്താക്കള്‍ക്ക് കംപ്യൂട്ടറുകള്‍ ലഭ്യമാക്കുന്നതുമാണ്. ആല്‍വിന്‍ ഷിക്കൂറിന്റെ നേതൃത്വത്തില്‍ ഇതിനായി എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കും.

ലോഗോ പ്രകാശന ചടങ്ങില്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജെസ്സി റിന്‍സി, ലൂക്ക് ചിറയില്‍, ലീല ജോസഫ്, ജോഷി വള്ളിക്കളം, മനോജ് അച്ചേട്ട്, ഷൈനി ഹരിദാസ്, ജിതേഷ് ചുങ്കത്ത്, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സന്തോഷ് കാട്ടൂക്കാരന്‍, ആല്‍വിന്‍ ഷിക്കൂര്‍, സജി മണ്ണംച്ചേരില്‍, ജിമ്മി കണിയാലി, ഷാബു മാത്യു, രഞ്ജന്‍ എബ്രഹാം, സാബു കട്ടപുറം, സന്തോഷ് കുര്യന്‍, റ്റോബിന്‍ മാത്യു, ജോര്‍ജ് പ്ലാമ്മൂട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top