Flash News

ഫാമിലി കോണ്‍ഫറന്‍സ് ടീം വിര്‍ജീനിയ സെന്റ് മേരീസ് ഇടവക സന്ദര്‍ശിച്ചു

March 23, 2019 , രാജന്‍ വാഴപ്പള്ളില്‍

Northen Virginia002നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.

മാര്‍ച്ച് 10 ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. സജി തോമസ് തറയില്‍ കോണ്‍ഫറന്‍സ് പ്രതിനിധികളെ സ്വാഗതം ചെയ്തു. ഫിനാന്‍സ് കമ്മിറ്റി അംഗം ജോര്‍ജ് പി. തോമസ് ആമുഖ വിവരണം നല്‍കി. ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ്, കമ്മിറ്റി അംഗം ജോണ്‍ താമരവേലില്‍ എന്നിവര്‍ റജിസ്‌ട്രേഷനെക്കുറിച്ചും സുവനീറിനെക്കുറിച്ചും സംസാരിച്ചു. ഫാ. സജി തോമസും ഇടവകയുടെ ട്രസ്റ്റി ബാവന്‍ വര്‍ഗീസും ചേര്‍ന്നു റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നിര്‍വ്വഹിച്ചു.

ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ്, കമ്മറ്റി അംഗങ്ങളായ ജോണ്‍ താമരവേലില്‍, ജോര്‍ജ് പി. തോമസ് , ട്രസ്റ്റി ബാവന്‍ വര്‍ഗീസ്, സെക്രട്ടറി എലിസബത്ത് അലക്‌സാണ്ടര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഇടവകയില്‍ നിന്നും നല്‍കിയ സഹായ സഹകരണങ്ങള്‍ക്ക് കമ്മിറ്റി നന്ദി അറിയിച്ചു.

Northen Virginia003


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top