Flash News

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും; എതിരിടാന്‍ സിപിഐ നേതാവ് ആനി രാജ വന്നേക്കും

March 23, 2019 , സ്വന്തം ലേഖകന്‍

rahulകോൺഗ്രസ്സ് അഖിലേന്ത്യാ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് കെ.പി.സി.സി. ഇക്കാര്യം സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മാധ്യമങ്ങളോട് വെളിപ്പെടുത്തി. വയനാട്ടിൽ മത്സരിക്കണമെന്ന കെ.പി.സി.സിയുടെ ആവശ്യം രാഹുൽ ഗാന്ധി അംഗീകരിച്ചെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കായി ടി. സിദ്ധിഖ് സന്തോഷത്തോടെ മത്സര രംഗത്തുനിന്ന് മാറിയെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഘടക കക്ഷികൾക്കും സമ്മതമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. വയനാട് ഡി.സി.സിയും രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. പിന്നോക്ക ജില്ലയായ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ആ ജില്ലയ്ക്ക് ഒരുപാട് ഗുണങ്ങൾ ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അമേഠിക്കു പുറമെ തെക്കേ ഇന്ത്യയിലെ സുരക്ഷിതമായ മറ്റൊരു മണ്ഡലം എന്ന നിലയിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുക. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതോടെ ദേശീയ ശ്രദ്ധ വയനാട്ടിൽ കേന്ദ്രീകരിക്കും. ഇത് സംസ്ഥാനത്തെ കോൺഗ്രസ്സിന് ഗുണം ചെയ്യുമെന്ന് കെ.പി.സി.സി കണക്കുകൂട്ടുന്നു.

ഇന്നലെ ഇറങ്ങിയ സ്ഥാനാർത്ഥി ലിസ്റ്റിലും വയനാടും വടകരയും ഒഴിച്ചിട്ടിരിക്കുകയാണ്. ഇതിൽ വടകരയിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി കെ. മുരളീധരനാണെന്ന് ഉറപ്പായിക്കഴിഞ്ഞു. വയനാട് രാഹുൽ ഗാന്ധിക്കായി നീക്കി വെച്ചതാണെന്ന സൂചനകളുണ്ടായിരുന്നു.

രാഹുൽ ഗാന്ധിയെ എതിരിടാൻ സിപിഐയുടെ വനിതാ വിഭാഗം അഖിലേന്ത്യാ സെക്രട്ടറി ആനി രാജ വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയേക്കുമെന്നാണ് സൂചന. ഇപ്പോഴുള്ള സ്ഥാനാർത്ഥി പി.പി സുനീറിനെ മാറ്റിയേക്കുമെന്നാണ് അറിയുന്നത്. രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ സീറ്റില്‍ മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നില്‍ നിന്ന് രാഹുല്‍ ഗാന്ധി മല്‍സരിക്കണമെന്ന ആവശ്യം കര്‍ണാടകവും കേരളവും മുന്നോട്ടുവെച്ചിരുന്നു.

രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം മുന്‍പേ മുന്നോട്ടുവെച്ചതാണെന്നും വീണ്ടും അത് ആവര്‍ത്തിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എകെ ആന്റണി, മുകുള്‍ വാസ്‌നിക്, കെസി വേണുഗോപാല്‍ എന്നീ മൂന്നുപേരോടും ഇക്കാര്യം ഇന്നും ആവശ്യപ്പെട്ടു. ടി സിദ്ദിഖുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിനും അത് തന്നെയാണ് അഭിപ്രായം. വയനാട് ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണനും കെപിസിസി പ്രസിഡന്റും ഇതേ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മൊത്തത്തില്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍, വയനാട്ടില്‍ നിന്ന് മത്സരിക്കമെന്ന് ആവശ്യപ്പെടുകയാണ്. തീരുമാനം എടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്. കേരളം സന്ദര്‍ശിച്ചപ്പോള്‍ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു. ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും അത് ആവശ്യമാണ്. വീണ്ടും ഞങ്ങളെല്ലാവരും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top