Flash News

അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് ബിജെപി; പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ തന്നെ

March 23, 2019 , സ്വന്തം ലേഖകന്‍

sBErIXs7_400x400ന്യൂഡല്‍ഹി: അനിശ്ചിതത്വത്തിനൊടുവില്‍ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചു. മൂന്നാം ഘട്ട പട്ടികയിലാണ് സുരേന്ദ്രന്‍ സ്ഥാനം പിടിച്ചത്. കഴിഞ്ഞ ബിജെപി തിരഞ്ഞെടുപ്പ് സമിതിയോഗത്തിന് ശേഷം ഇന്ന് പുലര്‍ച്ചെയോടെ 36 സീറ്റുകളുടെ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതില്‍ പത്തനംതിട്ട സീറ്റിനെക്കുറിച്ച് പരാമര്‍ശിച്ചില്ലായിരുന്നു.

ഉത്തര്‍പ്രദേശ്,പശ്ചിമ ബംഗാള്‍,തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പത്ത് സീറ്റുകള്‍ക്കൊപ്പമാണ് പത്തനംതിട്ട സീറ്റില്‍ കെ.സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി വൈകുന്നതില്‍ ബിജെപിക്കുള്ളില്‍ തന്നെ കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പത്തനംതിട്ട സീറ്റിനുവേണ്ടി ശ്രമിക്കുന്നത് കൊണ്ടാണ് പ്രഖ്യാപനം താമസിക്കുന്നതെന്ന വാര്‍ത്തകളുണ്ടായിരുന്നു. സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നു തന്നെ ആവശ്യം ഉയര്‍ന്നതും കേന്ദ്ര തീരുമാനത്തെ സ്വാധീനിച്ചിരുന്നു.

അതേ സമയം തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തര്‍ക്കം തുടരുകയാണ്. മത്സരിക്കാനില്ലെന്ന നിലപാടില്‍ തുഷാര്‍ വെള്ളാപള്ളി ഉറച്ചുനില്‍ക്കുന്നുവെന്നാണ് സൂചന. മത്സരിക്കണമെങ്കില്‍ രാജ്യസഭാ സീറ്റടക്കം ചില ഉപാധികള്‍ തുഷാര്‍ മുന്നോട്ട് വച്ചതായാണ് സൂചന.

പ്രഖ്യാപനം വൈകുംതോറും പത്തനംതിട്ട സീറ്റിനെ ചൊല്ലി ബിജെപിയ്ക്കുള്ളിലെ കലഹം പരസ്യമായിരുന്നു. പത്തനംതിട്ട ഒഴിച്ചുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ബിജെപി കേന്ദ്ര നേതൃത്വം നടത്തിയതോടെ് കെ സുരേന്ദ്രനായി പോരാട്ടം നടത്തുന്ന മുരളീധരപക്ഷം കടുത്ത അതൃപ്തിയിലായിരുന്നു. കെ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയുണ്ടായിട്ടും പ്രഖ്യാപിക്കുന്നില്ലെന്നായിരുന്നു പ്രതിഷേധം.

അതൃപ്തി തുറന്നുപറഞ്ഞ് എംടി രമേശും പരസ്യമായി രംഗത്തെത്തിയിരിന്നു. കേന്ദ്രനേതൃത്വത്തിന് മുമ്പില്‍ എന്തെങ്കിലും തടസമുണ്ടോയെന്ന് അറിയില്ലെന്നാണ് രമേശിന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റമുണ്ടാകുമോയെന്ന് അറിയില്ലെന്നും സംസ്ഥാനഘടകത്തിന് അതിനെ കുറിച്ച് അറിവില്ലെന്നും എംടി രമേശ് പ്രതികരിച്ചിരുന്നു.

നേരത്തെ മുരളീധരപക്ഷത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പത്തനംതിട്ട സീറ്റില്‍ ‘സുവര്‍ണാവസരം’ പ്രതീക്ഷിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്മാറിയത്. ബിജെപി അണികളടക്കം കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ കമന്റുകളുമായി സമ്മര്‍ദ്ദവുമായെത്തി. ഈ സമ്മര്‍ദ്ദത്തില്‍ വീണുവെന്ന ധാരണയുണ്ടാകാതിരിക്കാനാണ് പത്തനംതിട്ട സീറ്റിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ദേശീയ നേതൃത്വം വൈകിപ്പിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top