Flash News

മോദിയെ എതിരിടാന്‍ കര്‍ഷകര്‍ വാരണാസിയിലേക്ക്

March 23, 2019 , സ്വന്തം ലേഖകന്‍

karshakarലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നിന്ന് മത്സരിക്കുന്ന നരേന്ദ്ര മോദിയെ എതിരിടാന്‍ 111 കര്‍ഷകര്‍ വാരണാസിയില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. കര്‍ഷകരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാതെ അവരെ വഞ്ചിച്ച കേന്ദ്ര സര്‍ക്കാരിനോടുള്ള പ്രതികാരമായിട്ടാണ് കര്‍ഷകര്‍ വാരണാസിയില്‍ മത്സരത്തിനിറങ്ങുന്നത്.

തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് കര്‍ഷകര്‍ മോഡിക്കെതിരെ വാരണാസിയില്‍ മത്സരിക്കുന്നതെന്ന് കര്‍ഷക നേതാവ് പി അയങ്കണ്ണ് അറിയിച്ചു. ദക്ഷിണേന്ത്യയിലെ നദീതടത്തിലെ കര്‍ഷകരുടെ സംഘടനയുടെ അധ്യക്ഷന്‍ കൂടിയാണ് പി അയങ്കണ്ണ്. കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കണം എന്നതടക്കം തങ്ങളുടെ ആവശ്യം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ് ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

2017 ല്‍ ഡല്‍ഹിയില്‍ 100 ദിവസത്തോളം പ്രതിഷേധം നടത്തിയിരുന്നുവെന്ന് കര്‍ഷക നേതാവ് പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തയ്യാറായാല്‍ തങ്ങളുടെ തീരുമാനം പിന്‍വലിക്കാന്‍ ഒരുക്കമാണ്. അല്ലാത്തപക്ഷം മോഡിക്കെതിരെ മത്സരിക്കുക തന്നെ ചെയ്യും. പ്രതിഷേധത്തിന് രാജ്യത്തെ വിവിധയിടത്തെ കര്‍ഷകരുടേയും കിസാന്‍ സഭയുടേയും പിന്തുണയുണ്ടെന്ന് അയ്യങ്കണ്ണ് പറഞ്ഞു.

എന്തുകൊണ്ട് ബിജെപിയോട് മാത്രം ആവശ്യപ്പെടുന്നു, മറ്റ് പാര്‍ട്ടികളെ എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്ന ചോദ്യത്തിന് ബിജെപിയാണ് നിലവില്‍ ഭരിക്കുന്നതെന്നും നരേന്ദ്രമോഡിയാണ് പ്രധാനമന്ത്രിയെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. 300 ട്രെയിന്‍ ടിക്കറ്റ് ഇതിനകം ബുക്ക് ചെയ്ത് കഴിഞ്ഞെന്നും തിരുവണ്ണാമലയില്‍ നിന്നും തിരുച്ചിറപള്ളിയില്‍ നിന്നും ആയിരക്കണക്കിന് കര്‍ഷകര്‍ വാരണാസിയിലേക്ക് എത്തുമെന്നും അവര്‍ അറിയിച്ചു.

അയ്യങ്കണ്ണിന്റെ നേതൃത്വത്തില്‍ 2018 നവംബറില്‍ കര്‍ഷകര്‍ തലയോട്ടിയുമായി ഡല്‍ഹിയിലേക്ക് യാത്ര നടത്തിയിരുന്നു. കിസാന്‍ സഭയുടെ മാര്‍ച്ചിന്റെ ഭാഗമായാണ് പ്രതിഷേധം നടത്തിയത്. തങ്ങളുടെ സഹപ്രവര്‍ത്തകരായ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത ഇടത്തില്‍ നിന്നാണ് വരുന്നതെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കുമെന്നും കാര്‍ഷിക കടമെടുത്തവര്‍ക്ക് സഹായം നല്‍കുമെന്നും അറുപത് വയസ് പൂര്‍ത്തിയായ കര്‍ഷകര്‍ക്ക് 5000 രൂപ പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്നും ഉറപ്പ് നല്‍കിയിരുന്നു. ഇവ നടപ്പിലാകാത്ത സാഹചര്യത്തിലാണ് മോഡിക്കെതിരെ മത്സരിച്ച് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top