Flash News

സതീഷിന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷിക്കണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

March 23, 2019 , ഫ്രറ്റേണിറ്റി മൂവ്മെന്റ്, മലപ്പുറം

4

ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ട്രൈബല്‍ ഓഫീസിലേക്ക് നടത്തിയ ബഹുജന മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി മഹേഷ് തോന്നക്കല്‍ ഉദ്‌ഘാടനം ചെയ്യുന്നു

നിലമ്പൂര്‍: നിലമ്പൂര്‍ എം.ആര്‍.എസ് സ്കൂളില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ആദിവാസി വിദ്യാര്‍ത്ഥി സതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി മഹേഷ് തോന്നക്കല്‍ ആവശ്യപ്പെട്ടു. നിലമ്പൂര്‍ ട്രൈബല്‍ ഓഫീസിലേക്ക് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന മാര്‍ച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സതീഷ് മരണപ്പെട്ട് ഒന്നര മാസം പിന്നിട്ടിട്ടും മരണ കാരണം വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. സതീഷിന്റെ കുടുംബം തന്നെ പോലീസില്‍ പരാതിപ്പെട്ടിട്ടും ഈ വിഷയം വേണ്ടത്ര അന്വേഷിക്കുവാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. പട്ടിക വര്‍ഗ വിഭാഗം ഓഫീസര്‍മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും പരാതി നല്‍കിയിട്ടും അവരും വേണ്ടത്ര ഗൗരവം വിഷയത്തിന് നല്‍കിയിട്ടില്ല. അതിനാല്‍ കേസ് വേഗത്തിലാക്കുകയും അന്വേഷണം ക്രൈബ്രാഞ്ചിന് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് കെ.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ട്, ആദിവാസി ഐക്യസമിതി സംസ്ഥാന പ്രസിഡന്റ് ചിത്ര, അനില്‍ നിലമ്പൂര്‍ (ദലിത് ആദിവാസി കൂട്ടായ്‌മ), ആദിവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് ലക്ഷ്മി ബാബു, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.ഐ അബ്ദുല്‍ റഷീദ്, മരണപ്പെട്ട സതീഷിന്റെ അച്ഛന്‍ സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.

ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍ സ്വാഗതവും നിലമ്പൂര്‍ മണ്ഡലം കണ്‍വീനര്‍ ഷഹാന നന്ദിയും പറഞ്ഞു. മരണപ്പെട്ട സതീഷിന്റെ കുടുംബവും എം.ആര്‍.എസ് സ്കൂള്‍ വിദ്യാര്‍ഥികളും, രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

1

2

ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ട്രൈബല്‍ ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ച്

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top