Flash News

വയനാട്ടില്‍ രാഹുല്‍ഗാന്ധിയോട് മത്സരിക്കാന്‍ ആനി രാജ വന്നേക്കും

March 23, 2019 , സ്വന്തം ലേഖകന്‍

anniueകോഴിക്കോട്: എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തുന്ന പശ്ചാത്തലത്തില്‍ ഈ മണ്ഡലത്തില്‍ ഇടതുമുന്നണി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റിയേക്കും. ഇത് സംബന്ധിച്ച്  ഇടതുമുന്നണിയുടെ സംസ്ഥാന നേതൃത്വം കൊണ്ടുപിടിച്ച ചര്‍ച്ച നടത്തി വരികയാണ്. മിക്കവാറും സിപിഐയുടെ വനിതാ വിഭാഗം അഖിലേന്ത്യാ സെക്രട്ടറി ആനി രാജ വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയേക്കും.

സിപിഐക്കാണ് വയനാട് സീറ്റ് ഇടതുമുന്നണി അനുവദിച്ചത്. സിപിഐ ഈ സീറ്റ് സിപിഎമ്മിന് വിട്ടു കൊടുക്കുമെങ്കില്‍ സിപിഎം. പോളിറ്റ് ബ്യൂറോ മെമ്പര്‍ വൃന്ദ കാരാട്ട്  സ്ഥാനാര്‍ത്ഥിയാവും. വയനാട്ടില്‍ പി.പി സുനീര്‍  ആണ് സിപിഐ സ്ഥാനാര്‍ത്ഥി. സുനീര്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുകയും ചെയ്തു. പക്ഷെ രാഹുല്‍ ഗാന്ധി വരുന്ന സാഹചര്യത്തില്‍ ദേശീയ തലത്തില്‍ അറിയപ്പെടുന്ന ഒരു നേതാവ് തന്നെ എതിരായി വരണമെന്ന് സിപിഐ തന്നെയാണ് നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. നേരത്തെ ആനി രാജ വയനാട്ടില്‍ മത്സരിക്കണമെന്നൊരു നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു.

സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി. രാജയുടെ ഭാര്യയാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ആനി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top