Flash News

വടകരയിലും വയനാട്ടിലും ഇത്തവണയും ആളില്ല; ഒമ്പതാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

March 24, 2019 , സ്വന്തം ലേഖകന്‍

congress-candidatesന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒമ്പതാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയെങ്കിലും വടകരയിലെയും വയനാട്ടിലെയും സ്ഥാനാര്‍ത്ഥികളെ ഒമ്പതാം ലിസ്റ്റിലും പ്രഖ്യാപിച്ചിട്ടില്ല.

പത്ത് സ്ഥാനാര്‍തികളുടെ പേരുകളാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. രാഹുല്‍ മത്സരിക്കുമെന്ന് കരുതിയിരുന്ന മണ്ഡലങ്ങളായ ബെംഗളൂരു സൗത്തിലും ശിവഗംഗയിലും പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക് ചിദംബരം തമിഴ്നാട്ടിലെ ശിവഗംഗയിലും ബി.കെ.ഹരിപ്രസാദ് ബെംഗളൂരു സൗത്തിലും താരീഖ് അന്‍വര്‍ ബീഹാറിലെ കട്ടിഹാറിലും മത്സരിക്കും.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സൂചന നല്‍കുമ്പോഴാണ് വടകരയിലും വയനാട്ടിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്റെ പുതിയ പട്ടിക പുറത്തിറങ്ങിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായില്ല; വാര്‍ത്താസമ്മേളനം റദ്ദാക്കി മുല്ലപ്പള്ളി

ന്യൂഡല്‍ഹി: രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായില്ല. കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാളത്തേക്ക് മാറ്റി. തുടര്‍ന്ന് മാധ്യമങ്ങളെ കാണാനിരുന്ന കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനം റദ്ദാക്കി. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടാല്‍ മതിയെന്നാണ് പുതിയ തീരുമാനം.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇന്ന് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനിക്കുമെന്നായിരുന്നു സംസംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നത്. അതേസമയം വയനാട് ലോക്സഭാ സീറ്റില്‍ നിന്ന് മത്സരിക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് രാഹുല്‍ഗാന്ധിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി പ്രവര്‍ത്തകസമിതി അംഗവുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top