Flash News

കനയ്യകുമാറിന് മഹാസഖ്യത്തില്‍ സീറ്റ് നിഷേധിച്ചു; ബീഹാറില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന്

March 24, 2019

Kanayyaലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മഹാസഖ്യത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ താന്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഇടത് വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍. ബീഹാറിലെ ബേഗുസാരായ്മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായാണ് കനയ്യകുമാറെത്തുക. ശനിയാഴ്ചയാണ് കനയ്യകുമാറിനെ മത്സരിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് ഇടതു പാര്‍ട്ടികളെത്തിയത്.  ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട സംസ്ഥാനത്തെ പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി കനയ്യകുമാര്‍ എത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. സഖ്യത്തിന് ഇടതുമുന്നണിയുടെ പിന്തുണയുമുണ്ടായിരുന്നു. എന്നാല്‍ സീറ്റ് വിഭജനത്തില്‍ മഹാസഖ്യം സിപിഐ, സിപിഐഎം കക്ഷികളെ തഴഞ്ഞതോടെ കനയ്യകുമാറിന് സീറ്റ് നിഷേധിക്കപ്പെടുകയായിരുന്നു. ഇടത് ശക്തമല്ലാത്ത സംസ്ഥാനത്ത് കനയ്യകുമാറിനെപ്പോലെ ഒരു വിദ്യാര്‍ത്ഥി നേതാവിനെ മത്സരിപ്പിച്ചാല്‍ തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിനെ തുടര്‍ന്നായിരുന്നു ഈ നീക്കം.

മഹാസഖ്യത്തില്‍ ഉള്‍പ്പെട്ട ബീഹാറില്‍ സ്വാധീനം കൂടുതലുള്ള ഇടത് പാര്‍ട്ടി സിപിഐ(എംഎല്‍)ന് ഒരുസീറ്റ് ലഭിച്ചിരുന്നെങ്കിലും സിപിഐയെയും സിപിഐഎമ്മിനെയും സഖ്യം പൂര്‍ണമായും തഴഞ്ഞു. തുടര്‍ന്നാണ് ഇടതുമുന്നണി ബീഹാറില്‍ സ്വന്തം നിലയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. പിന്നാലെയാണ് കനയ്യകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനവും മുന്നണി കൈക്കൊണ്ടത്.

മഹാസഖ്യത്തിന്റെ സീറ്റ് വിഭജനത്തില്‍ തേജസ്വി യാദവിന്റെ ആര്‍ജെഡിയാണ് ബേഗുസാരായിയില്‍ മത്സരത്തിനിറങ്ങുന്നത്. ആര്‍ജെഡിയുടെ തന്‍വീര്‍ ഹുസൈനാണ് പരിഗണനയിലുള്ളത്. കനയ്യകുമാറിനെ മത്സരിപ്പിക്കുന്നതിനോട് ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന് താല്‍പര്യക്കുറവുണ്ടെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. നിലവില്‍ ബിജെപി സിറ്റിങ് സീറ്റാണ് ബേഗുസരായ്. കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെയാണ് ബിജെപി കളത്തിലിറക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top