Flash News

തൃശൂര്‍ ജില്ലക്കാരുടെ ഒത്തുകൂടല്‍ പൂരം ജൂലൈ 6ന് ഓക്സ്ഫോര്‍ഡില്‍

March 25, 2019 , മോഹന്‍ദാസ് കുന്നന്‍ചേരി

Thrissur-Jilla-Sahurda-Vedi-UK-Logo

ഓക്സ്ഫോര്‍ഡ്: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം ബ്രിട്ടനിലും ആഘോഷിക്കാനായി പൂരത്തിന്‍റെ നാട്ടുകാരായ തൃശ്ശൂര്‍ ജില്ലക്കാര്‍ ജൂലൈ 6 ശനിയാഴ്ച വിശ്വപ്രസിദ്ധമായ ഓക്സ്ഫോര്‍ഡിലെ നോര്‍ത്ത്‌വേ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു.

ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറാമത് ജില്ലാ കുടുംബ സംഗമം വൈവിദ്ധ്യവും വര്‍ണ്ണാഭവുമാക്കിത്തീര്‍ക്കുന്നതിനുവേണ്ടി സംഘാടകര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

ജില്ലാ കുടുംബസംഗമത്തിനോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്പര്യം ഉള്ളവര്‍ ജൂണ്‍ 20-ാം തീയതിക്ക് മുമ്പ് സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07825597760, 07727253424

ഹാളിന്‍റെ വിലാസം: Northway Evangelical Church, Sutton Road, Oxford, OX3 9RB

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top