Flash News

ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയായി ദീപിക; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് താരം

March 26, 2019 , .

deepika_1മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ‘ഛപാക്ക്’ എന്ന ചലച്ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട് ദീപിക പദുകോണ്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രത്തിലെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ താരം പങ്കുവച്ചത്. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ദീപികയാണ് ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയായി ചിത്രത്തില്‍ വേഷമിടുന്നത്. മാലതി എന്നാണ് ദിപീകയുടെ കഥാപാത്രത്തിന്റെ പേര്. “മാലതി എനിക്കൊപ്പം എന്നെന്നും ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്ര”മെന്ന അടിക്കുറിപ്പോടെയാണ് ദീപിക ചിത്രം പങ്കുവെച്ചിരിക്കുന്നത്. ദീപികയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കുമെന്നാണ് ഫസ്റ്റ്‌ലുക്ക് നല്‍കുന്ന സൂചന.

സിനിമയുടെ ഷൂട്ടിംഗ് തിങ്കളാഴ്ച ആരംഭിക്കുകയാണ്. 2020 ജനുവരി 10ന് ചിത്രം പുറത്തെത്തുമെന്നും ദീപിക പറയുന്നു. താരത്തിന് ആശംസകളും പ്രശംസകളുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. വിക്രാന്ത്‌ മാസ്സിയാണ് ദീപികയുടെ നായകനാവുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് ലീന യാദവാണ് ‘ഛപാക്ക്’ നിര്‍മ്മിക്കുന്നത്.

മേഘ്‌ന ഗുല്‍സാറിന്റെ ‘റാസി’ വന്‍ വിജയമായിരുന്നു. ഏറെ നിരൂപകപ്രശംസ നേടിയെടുത്ത ചിത്രത്തില്‍ ആലിയ ഭട്ടും വിക്കി കൗശലുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top