Flash News

സൗഹൃദത്തിന്റെയും കലാസ്വാദനത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി കലിംഗ ഉത്സവം ഷാര്‍ജയില്‍

March 26, 2019

sha3സൗഹൃദത്തിന്റെയും കലാസ്വാദനത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി കലിംഗ ഉത്സവം ഷാർജയിലെ പ്രധാന ഉല്ലാസകേന്ദ്രങ്ങളിലൊന്നായ ഫ്ലാഗ് ഐലൻഡിൽ. സാംസ്‌കാരിക വൈവിധ്യത്തിന്റെ നിറമാർന്ന കാഴ്ചകളൊരുക്കിയാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന കലിംഗ ഫെസ്റ്റിവൽ. കലാ സാംസ്‌കാരിക മേളയുടെ ഭാഗമായി റഷ്യ, കസാഖിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരൻമാർ വേദിയിലെത്തും. വെള്ളി, ശനി (മാർച്ച് 29, 30) ദിവസങ്ങളിൽ വൈകുന്നേരം ഏഴു മുതൽ രാത്രി പത്ത് വരെ ഫ്ലാഗ് ഐലൻഡിലെ ആംഫി തീയേറ്ററിൽ നടക്കുന്ന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. കുടുംബങ്ങളെയും കുട്ടികളെയും ആകർഷിക്കുന്ന വിധത്തിൽ വൈവിധ്യമാർന്ന കലാപരിപാടികളാണ് കലിംഗയുടെ ഭാഗമായി ഒരുങ്ങുന്നത്.

റഷ്യ, കസാഖിസ്ഥാൻ എന്നിവിടങ്ങളിലെ പരമ്പരാഗത നൃത്ത – സംഗീത രൂപങ്ങൾ മേളയുടെ അടുത്തറിയാം. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇരുന്നൂറോളം നൃത്തമേളകൾ അവതരിപ്പിച്ചിട്ടുള്ള സോസ്‌വെസ്ടി ശർമ, ഖൊറാസ് കൊതം എന്നിങ്ങനെ റഷ്യ-കസാഖിസ്ഥാൻ പരമ്പരാഗത കലാരംഗത്ത് പ്രശസ്തരായ നിരവധി കലാകാരൻമാർ ഷാർജയിലെ വേദിയിലെത്തുന്നുണ്ട്. “റഷ്യ, കസാഖിസ്ഥാൻ എന്നിവിടങ്ങളിലെ നൃത്തരൂപങ്ങളും സംസ്കാരവും അടുത്തറിയാനുള്ള അവസരമാണ് കലിംഗ.

sha1ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് വന്നു ഷാർജയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ആഘോഷത്തിന്റെയും ഉത്സവത്തിന്റെയും മറ്റൊരു നവ്യാനുഭവമാവും ഇതെന്ന് തീർച്ചയാണ്. ഷാർജയിലെ പ്രധാന ഉല്ലാസ കേന്ദ്രങ്ങളിലൊന്നായ ഫ്ലാഗ് ഐലൻഡിലെ ആംഫി തിയേറ്ററിന്റെ പശ്ചാത്തലത്തിൽ മേളയുടെ മാറ്റേറും- ഫ്ലാഗ് ഐലൻഡ് ജനറൽ മാനേജർ ഖുലൂദ്‌ അൽ ജുനൈബി പറഞ്ഞു. റഷ്യയുടെ ദേശീയ സംസ്കാരത്തെ അടയാളപ്പെടുത്തുന്ന വാക്കാണ് കലിംഗ.

മേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച, കാലാവസ്ഥാ മാറ്റത്തിനെതിരെയുള്ള സന്ദേശം പ്രചരിപ്പിക്കാനായി ലോകമെമ്പാടും വെളിച്ചം അണച്ച് ആചരിക്കുന്ന എർത്ത് ഹവറിൽ ഫ്ലാഗ് ഐലൻഡും പങ്കാളികളാകും. രാത്രി എട്ടര മുതൽ ഒൻപതര വരെ ഫ്ലാഗ് ഐലൻഡിലെ വെളിച്ചങ്ങളെല്ലാം അണക്കും. ഫ്ലാഗ് ഐലൻഡ് കാഴ്ചകൾ കാണാനും കലിംഗ ഉത്സവത്തിന്റെ ഭാഗമാവാനും ഫീസുകളൊന്നുമില്ല. പ്രവേശനം തീർത്തും സൗജന്യമാണ്. പകരാൻ ഉദ്ദേശിക്കുന്നതെന്നും സംഘാടകർ പറഞ്ഞു. മേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച, കാലാവസ്ഥാ മാറ്റത്തിനെതിരെയുള്ള സന്ദേശം പ്രചരിപ്പിക്കാനായി ലോകമെമ്പാടും വെളിച്ചം അണച്ച് ആചരിക്കുന്ന എർത്ത് ഹവറിൽ ഫ്ലാഗ് ഐലൻഡും പങ്കാളികളാകും. രാത്രി എട്ടര മുതൽ ഒൻപതര വരെ ഫ്ലാഗ് ഐലൻഡിലെ വെളിച്ചങ്ങളെല്ലാം അണക്കും. ഫ്ലാഗ് ഐലൻഡ് കാഴ്ചകൾ കാണാനും കലിംഗ ഉത്സവത്തിന്റെ ഭാഗമാവാനും ഫീസുകളൊന്നുമില്ല. പ്രവേശനം തീർത്തും സൗജന്യമാണ്.

sha2 sha4


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top