Flash News

ഫാദര്‍ സേവേറിയോസ് തോമസിന് പാരമൗണ്ട് മ്യൂസിക്ക് അവാര്‍ഡ്

March 26, 2019

PARAMOUND MUSIC AWARD 2

മീഡിയ പ്‌ളസിന്റെ പാരമൗണ്ട് മ്യൂസിക്ക് അവാര്‍ഡ് 2019 ഫാദര്‍ സേവേറിയോസ് തോമസിന് ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിക്കുന്നു

ദോഹ : മതമൈത്രിയുടെ ഈണവുമായി സംഗീത ലോകത്ത് സജീവമായ ഫാദര്‍ സേവേറിയോസ് തോമസിന് പാരമൗണ്ട് മ്യൂസിക്ക് അവാര്‍ഡ് 2019. മാനവ സൗഹൃദത്തിന്റെ പ്രചാരണത്തിനായി സര്‍ഗസൃഷ്ടി ഉപയോഗിക്കുന്നതിനുള്ള അംഗീകാരമായാണ് ഖത്തറിലെ മീഡിയപ്‌ളസ് അദ്ദേഹത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു. സ്റ്റാര്‍ കിച്ചണ്‍ എക്യുപ്‌മെന്റ്‌സ് & സ്റ്റാര്‍ എന്‍ സ്റ്റൈല്‍ ഫിറ്റ്‌നെസ് മാനേജിംഗ് ഡയറക്ടര്‍ പി.എം അബ്ദുസലാം പൊന്നാടയണിയിച്ചു.

മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര അദ്ധ്യക്ഷത വഹിച്ചു. അസീം ടെക്‌നോളജീസ് ഫൗണ്ടര്‍ & സി.ഇ.ഒ ഷഫീഖ് കബീര്‍, എം.പി ട്രേഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.പി ഷാഫി ഹാജി, ക്വാളിറ്റി അഡ്മിനിസ്‌ട്രേഷന്‍ കണ്‍സള്‍ട്ടന്‍സി മാനേജിംഗ് ഡയറക്ടര്‍ ഹംസാസ് കെ.എം, വി. സെര്‍വ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജെന്നി ആന്റണി എന്നിവര്‍ സന്നിഹിതരായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top