Flash News

ഗോലാന്‍ കുന്നുകളുടെ പരമാധികാരം ഇസ്രായേലിന്: ചരിത്ര പ്രഖ്യാപനത്തില്‍ ട്രമ്പ് ഒപ്പുവെച്ചു

March 26, 2019 , പി.പി. ചെറിയാന്‍

trumpവാഷിംഗ്ടണ്‍ ഡി.സി.: 1967 ല്‍ സിറിയയുമായുണ്ടായ യുദ്ധത്തില്‍ പിടിച്ചെടുത്ത ഗോലാന്‍ കുന്നുകള്‍ ഇസ്രയേലിന് അവകാശപ്പെട്ടതാണെന്നുള്ള ചരിത്ര പ്രഖ്യാപനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് ഒപ്പുവെച്ചു.

മാര്‍ച്ച് 25 തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സാന്നിധ്യത്തിലാണ് ട്രമ്പ് പ്രഖ്യാപനത്തില്‍ ഒപ്പു വെച്ചത്.

അടുത്ത മാസം ഇസ്രയേലില്‍ പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്ന ബെഞ്ചമിന് ട്രമ്പിന്റെ ഈ പ്രഖ്യാപനം ഗുണകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്.

ഇസ്രയേലിന്റെ തലസ്ഥാനംജെറുസലേമാണെന്ന് അംഗീകരിച്ച് യു.എസ്. എംബസി അങ്ങോട്ടു മാറ്റിയ നടപടിയില്‍ ലോകരാഷ്ട്രങ്ങളുടെ പ്രതിഷേധം കെട്ടടങ്ങുന്നതിന് മുമ്പ് ട്രമ്പ് ഗോലാന്‍ കുന്നുകളുടെ അവകാശം ഇസ്രയേലിനാണെന്ന് പ്രഖ്യാപിച്ചത് മറ്റൊരു പ്രതിഷേധത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്.

ട്രമ്പിന്റെ തീരുമാനം ധീരവും അര്‍ഹതപ്പെട്ടതുമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി പ്രതികരിച്ചു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കു നേരെയുള്ള കടന്നാക്രമണമാണെന്ന് സിറിയന്‍ ഭരണകൂടം കുറ്റപ്പെടുത്തി.

യു.എന്‍. ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ ‘ഗോലാന്‍ കുന്നുകളുടെ അവകാശം ഇസ്രയേലിനല്ല’ എന്ന നിലപാട് സ്വീകരിച്ചിരുന്നത് അംഗീകരിച്ച യു.എസ്. ഭരണാധികാരികളുടെ ദശാബ്ദങ്ങളായുള്ള തീരുമാനത്തെയാണ് ട്രമ്പിന്റെ പുതിയ പ്രഖ്യാപനം മറികടന്നത്. ഒപ്പുവെക്കല്‍ ചടങ്ങിനു ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി യാത്ര വെട്ടിച്ചുരുക്കി ഇസ്രയേലിലേക്ക് മടങ്ങി.

golan-heights Israel_-_Golan_Heights_-_ghl golan


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top