Flash News

വിനോദ് കുമാര്‍ ടി.എക്കും സാദിഖ്‌മോന്‍ ജമാലുദ്ദീനും മജെസ്റ്റിക് ഗ്രാന്റ് അച്ചീവേഴ്‌സ് പുരസ്‌കാരം

March 28, 2019 , മീഡിയ പ്ലസ്

SADIQ MON JAMALUDHEEN

സാദിഖ് മോന്‍ ജമാലുദ്ദീന്‍

ദോഹ : വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക, വ്യാവസായിക മേഖലകളില്‍ വേറിട്ട പ്രവര്‍ത്തനം കാഴ്ച വെക്കുന്നവര്‍ക്കായി അമേരിക്കയിലെ ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഗ്രാന്റ് അച്ചീവേഴ്‌സ് പുരസ്‌കാരം ഗ്രീന്‍ വേള്‍ഡ് ട്രേഡ് ലിംഗ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ ടി.എക്കും മാനേജിംഗ് ഡയറക്ടര്‍ സാദിഖ് മോന്‍ ജമാലുദ്ദീനും.

ഓര്‍ഗാനിക് ഫാമിംഗിലും നാച്വറല്‍ അഗ്രികള്‍ച്ചറല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, വിതരണം, കയറ്റുമതി, ഇറക്കുമതി, വേസ്റ്റ് വാട്ടര്‍ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലുമുള്ള ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് പീസ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. എസ്. ശെല്‍വിന്‍ കുമാര്‍ പറഞ്ഞു.

VINODKUMAR TA

വിനോദ് കുമാര്‍ ടി. എ

ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പടെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഏപ്രില്‍ 13ന് അമേരിക്കയിലെ വാഷിംഗ്ടണ്‍ മാരിയറ്റ് മാര്‍ക്യൂസ് ഹോട്ടലില്‍ നടക്കുന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

കേരളത്തിനകത്തും പുറത്തും മാര്‍ക്കറ്റിംഗ് രംഗത്തും ബാങ്കിംഗ് മേഖലകളിലും ജോലി ചെയ്തിരുന്ന ഇരുവരും ഓര്‍ഗാനിക് ഫാമിംഗിന്റെ സാധ്യതകളും പ്രാധാന്യവും തിരിച്ചറിഞ്ഞാണ് ഈ മേഖലയിലേക്ക് കടന്ന് വന്നത്. ആരോഗ്യകരമായ ജീവിതം ഉറപ്പ് വരുത്തുവാന്‍ ഏറെ സഹായകമായ ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ക്ക് ആധുനിക ലോകത്ത് വമ്പിച്ച പ്രാധാന്യമാണുള്ളത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top