Flash News

ഇന്ത്യയില്‍ ഇടതു പക്ഷ അംഗസംഖ്യ വര്‍ദ്ധിക്കുന്ന തെരഞ്ഞെടുപ്പിന് കളമൊരുങ്ങി

March 28, 2019 , ജയ് പിള്ള

ldf.1543563626പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി ആണോ അല്ലയോ എന്ന് ചൂണ്ടിക്കാണിയ്ക്കാന്‍ പോലും ഒരാളില്ലാത്ത മുന്നണി ആണ് ഇന്ത്യയിലെ കൊണ്‍ഗ്രസ്സ് നയിക്കുന്ന മുന്നണി. ആ മുന്നണിയുടെ പേര് തന്നെ എങ്ങും പറഞ്ഞു പോലും കേള്‍ക്കുന്നില്ല.

കേരളത്തിലെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ഇടതു മുന്നണിയില്‍ പെട്ട രണ്ടു കക്ഷികള്‍ ആണ് സിപിഎം ഉം സിപിഐ ഉം. അവര്‍ ഇത് വരെയും കോണ്‍ഗ്രസ്സ്‌കാര്‍ സ്വയം കൊട്ടി ഘോഷിക്കുന്ന രാഹുലിനെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി ആയിട്ട് അംഗീകരിച്ചതായി എങ്ങും കണ്ടില്ല. ഇനി സോണിയയെ, പ്രിയങ്കയോ വന്നാലും ഇത് തന്നെ അവരുടെ നയം.

വടക്കുള്ള ആം ആദ്മി, മറ്റു ചെറുകിട പ്രാദേശിക കോണ്‍ഗ്രസ്സുകള്‍, തെലുങ്ക്, തമിഴ്പാര്‍ട്ടികള്‍ എല്ലാവര്‍ക്കും അവരവരുടെ പ്രധാനികള്‍ മനസ്സില്‍ ഉണ്ട് താനും. അപ്പൊ വയനാടിന് മാത്രമായി രാഹുല്‍ പ്രധാന മന്ത്രി ആയി കേരളത്തിലെ എ, ഐ, ലീഗ്, കേരള കൊണ്‍ഗ്രസ്സ് എന്നിവര്‍ കണ്ടെത്തി. നല്ല കാര്യം. ചരിത്ര സംഭവം ആയി. പാവയ്ക്ക പോലത്തെ കേരളത്തിന് മാത്രം ഒരു പ്രധാനി. പക്ഷെ ഇടതു മുന്നണിയുമായി നേരത്തെ ഉറപ്പിച്ച ധാരണ പ്രകാരം വോട്ട് പെട്ടിയില്‍ ഇടുന്ന മാനദണ്ഡങ്ങള്‍ മാറ്റും എന്ന് വന്നപ്പോള്‍ രാഹുല്‍ ഓടടാ ഓട്ടം.പകരം കേരളത്തിന് പുറത്തുള്ള മലയാളി അല്ലാത്ത ഒരു പ്രധാനിയെ വയനാടിന് സമ്മാനിയ്ക്കും എന്ന് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ്. അപ്പൊ സിദ്ധിക്ക് ആരായി എന്നതിലുപരി കോണ്‍ഗ്രസിന്റെ വയനാട്ടിലെ വോട്ടര്‍മാര്‍ ആരായി? ‘ശശി ആയി’ .കുടിയേറ്റ ജില്ല ആയതിനാല്‍ കുടിയേറ്റ സ്ഥാനാര്‍ത്ഥി തന്നെ വേണം (വരുത്തന്‍) എന്ന് നിര്‍ബന്ധം.

തിരുവനതപുരം, ആറ്റിങ്ങല്‍, ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങളില്‍ ആണ് പ്രധാനമായും കോണ്‍ഗ്രെസ്സ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ സംബന്ധം നിശ്ചയിച്ചിരിക്കുന്നത്. ഇനി ഇങ്ങനെ ഒക്കെ ജയിച്ചു കയറി കേന്ദ്രത്തില്‍ ചെന്ന് പറ്റുന്നത് കേരളത്തിലെ ഇടതു മുന്നണി ആയിരിയ്ക്കും. ചുരുക്കി പറഞ്ഞാല്‍ കൊണ്‍ഗ്രെസ്സ് സ്വയം കേരളത്തില്‍ പൂജ്യം വെട്ടി കളിയ്ക്കുകയാണ്. ഉമ്മന്‍ ഒന്ന് വെട്ടും, ചെന്നിത്തല ഒന്ന് വെട്ടും, ഇവര്‍ വെട്ടിയതിനെ ഇടതു ചേര്‍ത്ത് വെട്ടും. മതേതരത്വത്തിന്റെയും, വര്‍ഗ്ഗീയതയെ ചെറുക്കുക എന്ന പേരു പറഞ്ഞു കോണ്‍ഗ്രസിന്റെ അടിക്കല്ലിളക്കി പെട്ടിയിലാക്കുന്ന തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ വീണ്ടും ആവര്‍ത്തിയ്ക്കും.

രാഹുല്‍ വന്നാലും വന്നില്ല എങ്കിലും ഇടതു മുന്നണി മേല്‍കൈ നേടും എന്ന് വ്യക്തം. അത് കേരളത്തിലെ ഭരണ നേട്ടം കൊണ്ടോ, കേന്ദ്ര ഭരണത്തോടുള്ള പ്രതിക്ഷേധം കൊണ്ടോ ഒന്നും അല്ല. കോണ്‍ഗ്രസിന്റെ കെടു കാര്യസ്ഥത ഒന്ന് കൊണ്ട് മാത്രം ആണ്. സര്‍വേകള്‍ കാശ് കൊടുത്തു ഉണ്ടാക്കാം. സോഷ്യല്‍ മീഡിയയില്‍ പണം മുടക്കി പ്രചാരം നേടാം. പക്ഷെ അടിയൊഴുക്ക് തടയാന്‍ നേതൃത്വം തന്നെ ശ്രമിയ്ക്കണം. ഓരോ രാഷ്ട്രീയക്കാരും സോഷ്യല്‍ മീഡിയയില്‍ ഇടുന്ന ഓരോ കാര്യങ്ങളും കാണുന്നത് അത്യാവശ്യം പഠിപ്പും, വിവരവും ഉള്ളവര്‍ ആണ്, അതുപോലെ രാഷ്ട്രീയ ബോധം ഉള്ളവരും, എന്നാല്‍ രാവിലെ വാര്‍ത്ത കേള്‍കുന്നവരും, കാണുന്നവരും, ചായക്കടയിലെ മറ്റും പത്രങ്ങള്‍ വായിക്കുന്നതും, കാണുന്നതും സാധാരണക്കാര്‍ ആണ്.

അവര്‍ ആണ് വോട്ട് ചെയ്യുന്നത്. ഞാനിതെഴുതുമ്പോള്‍ കോണ്‍ഗ്രെസ്സുകാരും, കമ്യൂണിസ്റ്റുകാരും, ബിജെപി കാരും വന്നു പൊങ്കാല ഇടും, നാളെ അടുത്ത പോസ്റ്റിനു. എന്നാല്‍ ആരുടെ എങ്കിലും വോട്ട് മാറ്റി മറിയ്ക്കുവാന്‍ പറ്റുന്നുണ്ടോ? ഇല്ല. അതുപോലെ തന്നെ ആണ് എല്ലാവരുടെയും രാഷ്ട്രീയ പോസ്റ്റുകളുടെ അവസ്ഥ. ഓരോ രാഷ്ട്രീയ പാര്‍ടികളിലെയും കുത്തക വോട്ട് ബാങ്കുകള്‍ ഉണ്ട് അവ പണത്തിനു വേണ്ടിയും, പാര്‍ട്ടിയ്ക്ക് വേണ്ടിയും മാറിയും, തിരിഞ്ഞും നില്‍ക്കും. നേതാവ് പറഞ്ഞാല്‍ അത് പറയുന്ന പെട്ടിയില്‍ വീഴും. ആ വോട്ടുകള്‍ ആണ് ഓരോ മണ്ഡലത്തിലും ഈ തവണ വിധി മാറ്റി മറിയ്ക്കുക .

നിങ്ങളുടെ വോട്ടുകള്‍ നിലപാടുകള്‍ക്കും,നിങ്ങളുടെ രാഷ്ട്രീയത്തിനും വേണ്ടി മാത്രമായിരിയ്ക്കണം. മരിച്ചു നിങ്ങള്‍ രാഷ്ട്രീയം മറന്നു ഒത്തു കളികള്‍ക്ക് വേണ്ടി സമദൂരം പാലിച്ചാല്‍ സൃഷ്ടിയ്ക്കുന്നതു പുതിയ ഗ്രൂപ്പുകളും,കുരു മുന്നണികളും മാത്രമായിരിയ്ക്കും,400 ല്‍ നിന്നും 40 ഉം,പിന്നെ 4 ഉം ആകാന്‍ അധികം വൈകേണ്ടതില്ല.

കൊണ്‍ഗ്രെസ്സ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ എവിടെ മത്സരിയ്ക്കണം എന്ന് തീരുമാനം എടുക്കണം എങ്കില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തീരുമാനിയ്ക്കണം എന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയ്ക്കുവാന്‍ ഇടതു പക്ഷത്തിനു കഴിഞ്ഞിരിക്കുന്നു. പ്രസ്ഥാനത്തിന്റെ ദയനീയത,രാഷ്ട്രീയ ശോഷണം സ്വയം വെളിപ്പെടുത്തിയ,അതിനു സഹായിച്ച കേരളത്തിലെ കോണ്‍ഗ്രെസ്സുകാരെ എങ്ങിനെ ആണ് അഭിനന്ദിയ്ക്കേണ്ടത്.കുറ്റിച്ചൂല് കൊണ്ട് അടിയ്ക്കണം.രാഷ്ട്രീയ ബോധം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് എന്ത് നിലനില്‍പാണ് ഉള്ളത്? എന്ത് നിലപാട് ആണ് അവര്‍ക്കു ഉള്ളത്?

ഇടതു പക്ഷ ചിന്താഗതി ഉള്ളവരുടെ അംഗ സംഖ്യ ലോക സഭയില്‍ കൂട്ടുക എന്നതില്‍ ഉപരി ഇന്ദിരയുടെ പിന് തലമുറക്കാരെ വോട്ടു നല്‍കി (അത് കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞു നില്‍ക്കുന്ന കൊണ്‍ഗ്രെസ്സ് ആണെങ്കില്‍ കൂടി) വീണ്ടും ലോകസഭയില്‍ എത്തിയ്ക്കുക എന്ന നയവും ആയി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇതുവരെയും പൊരുത്തപ്പെട്ടിട്ടില്ല എന്ന് വലതു പക്ഷ പാര്‍ട്ടികള്‍ മനസ്സിലാക്കുന്നില്ല.മഹാ സഖ്യം എന്നാല്‍ ഇടതു മേല്‍കൈ ഉറപ്പിയ്ക്കുക എന്നതാണ് മുഖ്യം.

കേരളത്തിലെ ഗ്രൂപ്പ് കൊണ്‍ഗ്രെസ്സ് വളര്‍ത്തി എടുത്ത ഇടതു സോഷ്യലിസ്‌റ് പ്രസ്ഥാനങ്ങളെ വര്‍ തന്നെ വീണ്ടും വീണ്ടും വളര്‍ത്തുന്നു.
ഇന്ത്യയില്‍ ലോക സഭയില്‍ ഇടതു പക്ഷത്തിന്റെ അംഗസംഖ്യ വര്‍ദ്ധിയ്ക്കുന്ന തെരഞ്ഞെടുപ്പിന് കളം ഒരുങ്ങി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top