Flash News

പ്രണയ സല്ലാപം ! (കവിത)

March 28, 2019 , അബൂതി

Pranaya sallapam

ആകമ്ര പൂമുഖത്തമ്പിളി പോലെയു-
ദിച്ചതിന്നെന്നോര്‍മ്മ തന്നെയാണോ?
അവാച്യ ലജ്ജയാലോ നിന്മുഖമിങ്ങനെ,
മൂവന്തി പോലെ ചുവന്നു പോയി?

രാസിക്യ മോര്‍മയില്‍ തുള്ളിത്തുളുമ്പവേ-
യെന്മനം നിന്നെ കൊതിച്ചുപോയീ!
ഒട്ടും നിനയ്ക്കാത്ത നേരത്തു കണ്ട ഞാന്‍,
മന്ദാക്ഷ ഭാരത്താല്‍ വലഞ്ഞു പോയീ!

താവകമാനസ മണിവീണയിലൊരു ശ്രീ-
രാഗമായൊഴുകുവാന്‍ ഞാനെന്തുവേണം?
നിന്നാര്‍ദ്രയധരങ്ങള്‍ ചുംബിച്ചുണര്‍ത്തും,
നല്ലോടക്കുഴലാവാനെന്തുവേണം?

എന്‍ ജീവനായകായീമുഗ്ദ്ധപ്രണയത്തീ-
ന്നാവോളം മോന്തിക്കുടിച്ചു കൊള്‍ക!
നിന്‍വിരല്‍ മീട്ടുന്ന വീണയായ് പണ്ടേ,
ഞാന്‍ നിന്നുടെ മാറിലലിഞ്ഞതല്ലേ?

രാജിതരജനിതന്‍ രജതമേഘങ്ങളില്‍-
ചന്ദനം തേച്ചു കളിക്കുന്ന ചന്ദ്രിക;
രാധികേ നിന്മുഖകാന്തിയ്ക്കു മുന്നില്‍,
നാണിച്ചു നില്‍ക്കുന്നു വിണ്ണിലെന്നും!

പോരുകപോരുക നീയിനി പോരുക –
പ്രേമാര്‍ദ്രസാഗര തീരത്ത് പോയിടാം!
പ്രാണനില്‍ രാഗമായുണരുക നീയിനി,
പ്രേമസ്വരൂപനാമെന്നാത്മ നായകാ!

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top