Flash News

ബ്രെക്സിറ്റ്; ബ്രിട്ടന്റെ ഭാവി നിര്‍ണ്ണയിക്കുന്ന വോട്ടെടുപ്പ് ഇന്ന്

March 29, 2019

teresa-mayലണ്ടന്‍: ബ്രെക്‌സിറ്റില്‍ ഇന്ന് നിര്‍ണായക വോട്ടെടുപ്പ്. കരാര്‍ പാസാക്കിയാല്‍ രാജിവയ്ക്കുമെന്ന വാഗ്ദാനത്തോടെ പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിക്കുന്ന പരിഷ്‌കരിച്ച ബ്രെക്‌സിറ്റ് കരാറാണ് ഇന്ന് പാര്‍ലമെന്റില്‍ വോട്ടിനിടുക. മുന്‍പ് രണ്ടുതവണ മേയുടെ കരാര്‍ പാര്‍ലമെന്റ് തള്ളിയിരുന്നു. നേരത്തെ അവതരിപ്പിച്ചു പരാജയപ്പെട്ടവയില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പുതിയ കരാര്‍ സഭയില്‍ വോട്ടിനിടുകയുള്ളു എന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ ബ്രിട്ടന്റെ ഭാവിബന്ധങ്ങളെക്കുറിച്ചോ കരാറിനെക്കുറിച്ചോ വിശദീകരിക്കാതെ ബ്രെക്‌സിറ്റിന് പാര്‍ലമെന്റിന്റെ അനുമതി നല്‍കുന്ന ഒറ്റവരി പ്രമേയമാവും മേ മുന്നോട്ട് വയ്ക്കുക. അതേസമയം പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പ്രധാനമന്ത്രി തേരെസ മേയെ മറികടന്ന് പാര്‍ലമെന്റിലെ എം.പിമാര്‍ അവതരിപ്പിച്ച ഒരു ഡസന്‍ പ്രമേയങ്ങള്‍ ഇന്നലെ പാര്‍ലമെന്റ് തള്ളിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top