Flash News

വയനാട്ടിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി തന്നെ

March 31, 2019

werന്യൂഡല്‍ഹി: പത്ത് ദിവസത്തോളം നീണ്ട കാത്തിരിപ്പിനും ആശങ്കകള്‍ക്കുമൊടുവില്‍ ആ പ്രഖ്യാപനം വന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് എകെ ആന്റണി പ്രഖ്യാപിച്ചു. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എകെ ആന്റണി ഇക്കാര്യം അറിയിച്ചത്. അമേഠിക്ക് പുറമെയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലും മത്സരിക്കുന്നത്.  കേരളത്തിന്റെ നിരന്തര ആവശ്യവും അഭ്യര്‍ത്ഥനയും പരിഗണിച്ച് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു എകെ ആന്റണിയുടെ പ്രഖ്യാപനം.

നിര്‍ണ്ണായക കൂടിയാലോചനകളാണ് ഇന്ന് രാവിലെ മുതല്‍ ന്യൂഡല്‍ഹിയില്‍ നടന്നത്. ഗുലാം നബി ആസാദും എകെ ആന്റണിയും കെസി വേണുഗോപാലും അഹമ്മദ് പട്ടേലും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഒരാഴ്ച മുമ്പേ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നെങ്കിലും രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രാഹുല്‍, വയനാട്ടില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാത്തതെന്ന ആരോപണവും ഇതോടെ ഉയര്‍ന്നു. ഇത്തരത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് പ്രഖ്യാപനം വന്നിരിക്കുന്നത്.

രാഹുല്‍ ഗാന്ധി വരുന്നതില്‍ സന്തോഷമെന്ന് ഡിസിസി പ്രസിഡന്റെ പറഞ്ഞു. ഇടതിനോടുള്ള മത്സരമല്ല, പകരം മോദിയുടെ വിഭജനരാഷ്ട്രീയത്തിനെതിരാണെന്നും ഡിസിസി വ്യക്തമാക്കി. ആരു വന്നാലും നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. വിജയത്തിന്റെ കാര്യത്തില്‍ ആശങ്കയില്ല. പിപി സുനീര്‍ തന്നെയായിരിക്കും ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top