Flash News

രാഹുല്‍ പ്രഭാവത്തില്‍ ഇളകിമറിയുമോ ദക്ഷിണേന്ത്യ?

March 31, 2019

thequint_2019-03_99755c26-a438-4c80-be6d-899839320669_Untitled_design__2_കടുത്ത ചൂടില്‍ കാത്തിരുന്ന് കിട്ടിയ വേനല്‍ മഴയുടെ സുഖമാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. ചരിത്രത്തിലാദ്യമായി ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കേരളത്തില്‍ നിന്നും മത്സരിക്കുന്നു. മാത്രമല്ല, രണ്ട് പതിറ്റാണ്ടിന് ശേഷമാണ് നെഹ്‌റു കുടുംബത്തിലെ ഒരാള്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ജനവിധി തേടുന്നത്. ഇതോടെ വയനാടും കേരളവും ദേശീയ ശ്രദ്ധയിലേക്കെത്തുകയാണ്.

1999ല്‍ ബെല്ലാരിയിലാണ് അവസാനമായി ഒരു നെഹ്‌റു കുടുംബാംഗം ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിച്ചത്. കര്‍ണാടകയിലെ ബെല്ലാരിയില്‍ സോണിയ ഗാന്ധിയായിരുന്നു സ്ഥാനാര്‍ത്ഥി. അന്ന് സുഷ്മ സ്വരാജിനെ 56,100 വോട്ടുകള്‍ക്ക് സോണിയ പരാജയപ്പെടുത്തി. സോണിയ പ്രഭാവത്തില്‍ തെക്കേ ഇന്ത്യയിലെ 130 സീറ്റുകളില്‍ 60 സീറ്റ് കോണ്‍ഗ്രസ് നേടിയെടുത്തു.

അതിന് മുമ്പ് 1978ല്‍ കര്‍ണ്ണാടകയിലെ ചിക്കമംഗളൂരു ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ ഇന്ദിരാഗാന്ധി 70,000 വോട്ടിനാണ് വിജയിച്ചത്.  അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ മത്സരിച്ച ഇന്ദിര ഞെട്ടിപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇതാണ് കളം മാറ്റിച്ചവിട്ടാന്‍ ഇന്ദിരയെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് 1980ലെ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയിലും ആന്ധ്രാപ്രദേശിലെ മേദക്കിലും മത്സരിച്ച ഇന്ദിര ഗാന്ധി രണ്ടിലും വിജയിക്കുകയും റായ്ബറേലി ഒഴിഞ്ഞ് മേദക് നിലനിര്‍ത്തി ദക്ഷിണേന്ത്യയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു.

സോണിയയ്ക്ക് പക്ഷേ അമേഠിയോട് തന്നെയായിരുന്നു പ്രിയം. അമേഠി നിലനിര്‍ത്തി ബെല്ലാരി ഒഴിഞ്ഞു. ഒരു തവണ കൂടി ബെല്ലാരി കോണ്‍ഗ്രസിനൊപ്പമായിരുന്നു. അതുകഴിഞ്ഞ് ബിജെപിയ്ക്ക് ഒപ്പം കൂടി. കഴിഞ്ഞ വര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ബെല്ലാരി തിരിച്ചുപിടിച്ചത്.

ഇന്ന് രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയിലേക്ക് വരുമ്പോള്‍ 50 സീറ്റെങ്കിലും നേടിയെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. നിലവില്‍ ലോക്‌സഭയില്‍ 48 സീറ്റു മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. തെക്കേ ഇന്ത്യ മാറ്റി നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ബിജെപിക്കെതിരെ പോരാടുന്നത് 180 സീറ്റിലാണ്. ഇതില്‍ പകുതി നേടിയാലും 130 എന്ന ലക്ഷ്യം കടക്കാം. അതുകൊണ്ട് തന്നെ കേന്ദ്രത്തിലെ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് രാഹുലും കോണ്‍ഗ്രസും ദക്ഷിണേന്ത്യയിലേക്കെത്തുന്നത്.

2014ല്‍ നരേന്ദ്രമോദി വടക്കേ ഇന്ത്യയില്‍ ഉണ്ടാക്കിയതുപോലുള്ള ഒരു തരംഗം ദക്ഷിണേന്ത്യയിലും സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കര്‍ണാടകത്തില്‍ ജെഡിഎസുമായി സംഖ്യമുണ്ടാക്കി അധികാരത്തില്‍ എത്തിയത് കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടാണ്. അതേസമയം വിശാല പ്രതിപക്ഷ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തിയാണ് രാഹുല്‍ വയനാട്ടിലെത്തുന്നത്. ഇടതുപക്ഷത്തിനെതിരെ മത്സരിക്കരുതെന്ന മുന്നറിയിപ്പ് നേരത്തെ കിട്ടിയിരുന്നെങ്കിലും തല്‍ക്കാലം സ്വന്തം കാര്യം നോക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം രാഹുല്‍ അമേഠിയില്‍ നിന്ന് ഒളിച്ചോടിയെന്ന പ്രചാരണം ശക്തമാക്കാനാണ് ബിജെപിയുടെ ശ്രമം. വടക്കേ ഇന്ത്യയില്‍ ഒറ്റ സുരക്ഷിതമണ്ഡലം പോലും കോണ്‍ഗ്രസിനില്ല എന്ന വാദവും അവര്‍ ഉയര്‍ത്തും.

2014ല്‍ വാരാണസി തെരഞ്ഞെടുത്ത് നരേന്ദ്രമോദി ഉത്തര്‍പ്രദേശിനെ ഇളക്കി മറിച്ചിരുന്നു. അത് പോലെ വയനാട് തെരഞ്ഞെടുത്ത രാഹുല്‍ ദക്ഷിണേന്ത്യ ഇളക്കിമറിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ മാറ്റി; വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും

Thushar-Vellappallyതൃശൂര്‍: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് മാറ്റം. നിലവിലെ സ്ഥാനാര്‍ത്ഥിയെ മാറ്റി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയായിരിക്കും വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുക. രാഹുല്‍ മത്സരിക്കുന്നുണ്ടെങ്കില്‍ ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ തന്നെ അദ്ദേഹത്തിനെതിരെ മത്സരിക്കാനെത്തുമെന്നായിരുന്നു നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നത്. തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിലെ സ്ഥാനാര്‍ത്ഥിയായിരുന്നു. അവിടെ ഇനി തുഷാറിന് പകരം ബിഡിജെഎസ് നേതാവ് സംഗീത മത്സരിച്ചേക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top