Flash News

രാഹുല്‍ഗാന്ധി ബുധനാഴ്ച കേരളത്തിലെത്തും; വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കും

April 1, 2019

rahul_25വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തിലെത്തും. ശേഷം വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കും. രാഹുല്‍ഗാന്ധിയുടെ സൗകര്യം കണക്കിലെടുത്താണ് വ്യാഴാഴ്ചത്തേക്ക് പത്രികാസമര്‍പ്പണം നീട്ടിവെക്കുന്നത്.

വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുളള അവസാന ദിവസം. അഞ്ചിനാണ് സൂക്ഷ്മ പരിശോധന. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം.
പത്ത് ദിവസത്തോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായത്.

ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുന്നത്. ഒരാഴ്ച മുമ്പേ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നെങ്കിലും രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രാഹുല്‍, വയനാട്ടില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാത്തതെന്ന ആരോപണവും ഇതോടെ ഉയര്‍ന്നിരുന്നു.  ഇത്തരത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് പ്രഖ്യാപനം വന്നത്. പ്രഖ്യാപനം വന്നതോടെ  വയനാട് മണ്ഡലത്തിലെ പ്രചാരണം തകൃതിയായി നടക്കുകയാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top