Flash News

ഇന്ത്യന്‍ ജനത ഒന്നിച്ചു നിന്നതിന്റെ ചരിത്രം അട്ടിമറിക്കുന്നു : എന്‍.പി ചെക്കുട്ടി

April 1, 2019 , ഫ്രറ്റേണിറ്റി മലപ്പുറം

IMG_20190331_210020 (1)

‘ദേശസ്നേഹം, ദേശദ്രോഹം; തീര്‍പ്പുകളുടെ രാഷ്ട്രീയം’ തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി കെ.പി.എസ്‌.ടി.എ ഹാളില്‍ സംഘടിപ്പിച്ച ചര്‍ച്ച സംഗമം പ്രമുഖ മാധ്യമ പ്രവർത്തകന്‍ എന്‍.പി ചെക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ബഹുസ്വരതയാണ് ഇന്ത്യന്‍ ദേശീയതയുടെ കാമ്പെന്നും അതാണിപ്പോള്‍ ബോധപൂര്‍വം അട്ടിമറിക്കുന്നതെന്നും ഇന്ത്യന്‍ ജനത ഒന്നിച്ചു നിന്നതിന്റെ ചരിത്രം അട്ടിമറിക്കുകയാണെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി ചെക്കുട്ടി.
‘ദേശസ്നേഹം, ദേശദ്രോഹം; തീര്‍പ്പുകളുടെ രാഷ്ട്രീയം’ തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി കെ.പി.എസ്‌.ടി.എ ഹാളില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊണ്ട ബ്രിട്ടീഷ് വിരുദ്ധ ദേശീയ പ്രസ്ഥാനമാണ് നമ്മുടെ ദേശീയതയുടെ പാരമ്പര്യമെന്നും ഇന്ത്യന്‍ ദേശീയതയെന്നാല്‍ ഹിന്ദുത്വ ദേശീയതയായാണ് ഇന്ന് പഠിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ് പാറമ്പുഴ, ആക്ടിവിസ്റ്റ് കെ.എസ്‌ സുദീപ്, ഡോക്യുമെന്ററി സംവിധായകന്‍ അഡ്വ. കെ ഹാഷിര്‍ എന്നിവര്‍ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ. എ.കെ സഫീര്‍ നന്ദിയും പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top