Flash News

പിന്തുണക്ക് നന്ദി അറിയിച്ച് വെല്‍ഫെയര്‍ പാർട്ടി കണ്‍‌വന്‍ഷനില്‍ എം.എല്‍.എ

April 1, 2019 , റബീ ഹുസൈന്‍ തങ്ങള്‍

IMG-20190401-WA0005

വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട മണ്ഡലം ബൂത്ത് തല നേതൃസംഗമത്തില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ സംസാരിക്കുന്നു

മങ്കട : കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ രൂപവല്‍ക്കരിക്കുന്നതിന് രാജ്യത്തിന് ദിശാബോധം നല്‍കുന്ന ആര്‍ജ്ജവമുള്ള നിലപാടാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ഈ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ. തിരൂര്‍ക്കാട് നടന്ന വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട മണ്ഡലം ബൂത്ത് തല നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡി.സി.സി അംഗം മൊയ്തു മാസ്റ്റര്‍, മുസ്ലിം ലീഗ് മങ്കട മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. കുഞ്ഞാലി, കോണ്‍ഗ്രസ് മങ്കട മണ്ഡലം ബ്ലോക്ക് പ്രസിഡന്റ് അനീഷ് എന്നിവരും പങ്കെടുത്തു.

കോര്‍പറേറ്റ് ചങ്ങാത്തവും തൊഴിലാളി വിരുദ്ധ നയങ്ങളും മുഖമുദ്രയാക്കിയ എന്‍.ഡി.എ സര്‍ക്കാര്‍, കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യയുടെ ജനാധിപത്യ-മതേതര ഘടനക്ക് തുരങ്കം വെക്കുകയായിരുന്നുവെന്നും ഈ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്ന് ഭാരത ജനത തൂത്തെറിയുമെന്നും ബൂത്ത് തല നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് പറഞ്ഞു.

IMG-20190401-WA0006മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കുടുംബസംഗമങ്ങളും ബൂത്ത്തല കണ്‍വെന്‍ഷനുകളും വിളിച്ചുചേര്‍ക്കാനും പാര്‍ട്ടി പിന്തുണക്കുന്ന യു‌.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും നേതൃസംഗമം തീരുമാനിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ശ്രീനിവാസന്‍ മേലാറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഖാദര്‍ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു.

കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീര്‍ കൂട്ടിലങ്ങാടി, സക്കീര്‍ വടക്കാങ്ങര, അരിഫ് ചുണ്ടയില്‍, അഷ്റഫ് കുറവ്, ഖദീജ വെങ്കിട്ട, നസീമ തിരൂര്‍ക്കാട്, നൗഷാദ് അരിപ്ര, സെയ്താലി വലമ്പൂര്‍, ഉണ്ണിയേട്ടന്‍, ഇബ്രാഹിം തിരൂര്‍ക്കാട്, മജീദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

മണ്ഡലം ഇലക്ഷന്‍ കണ്‍വീനര്‍ ജലാല്‍ കൂട്ടിലങ്ങാടി സ്വാഗതവും, മണ്ഡലം ജനറല്‍ സെക്രട്ടറി സി.എച്ച് സലാം നന്ദിയും പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top