Flash News

രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി സം‌വിധായകന്‍ സനല്‍ കുമാര്‍

April 1, 2019

Sanalkumar-Sasidharanതിരുവനന്തപുരം: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. രാഹുല്‍ ഗാന്ധിക്കെതിരെ കേരളത്തില്‍ മത്സരിക്കാന്‍ സ്വന്തം ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താന്‍ മനോധൈര്യമില്ലാത്ത പാര്‍ട്ടിയാണ് ബിജെപിയെന്ന് സനല്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാഹുല്‍ ഗാന്ധി അമേത്തിയില്‍ നിന്ന് ഒളിച്ചോടിയെന്ന് ആക്ഷേപിക്കുന്നവര്‍ക്കെതിരെയും അദ്ദേഹം തുറന്നടിച്ചു. ബി.ജെ.പിക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിയില്ലെന്നതിനും കോണ്‍ഗ്രസിന് ഇപ്പോഴും ഇന്ത്യമുഴുവനും വേരുണ്ട് എന്നുമാണ് അത് സൂചിപ്പിക്കുന്നത്. സ്മൃതി ഇറാനിക്കെന്നല്ല സാക്ഷാല്‍ മോദിക്കുപോലും കേരളത്തില്‍ വന്നു നിന്ന് ജയിച്ചുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടുള്ള സംയുക്ത പ്രസ്താവനയില്‍ സനല്‍കുമാര്‍ ശശിധരനും ഒപ്പിട്ടിരുന്നു. 103 സിനിമാ മേഖലയിലെ പ്രവര്‍ത്തകരാണ് മോദി സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

രാഹുല്‍ ഗാന്ധിക്കെതിരെ കേരളത്തില്‍ മത്സരിക്കാന്‍ സ്വന്തം ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താന്‍ മനോധൈര്യമില്ലാത്ത പാര്‍ട്ടിയാണ് അയാള്‍ അമേത്തിയില്‍ നിന്ന് ഒളിച്ചോടിയെന്ന് പറഞ്ഞ് ആക്ഷേപിക്കാന്‍ നടക്കുന്നത്. അവരുടെ കണക്കില്‍ ഇന്ത്യയെന്നാല്‍ ഉത്തരേന്ത്യയും വയനാടൊക്കെ ഓടിപ്പോകാനുള്ള സ്ഥലവുമാണ്.

ബിജെപിക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിയില്ലെന്നതിനും കോണ്‍ഗ്രസിന് ഇപ്പോഴും ഇന്ത്യമുഴുവനും വേരുണ്ട് എന്നുമാണ് അത് സൂചിപ്പിക്കുന്നത്. സ്മൃതി ഇറാനിക്കെന്നല്ല സാക്ഷാല്‍ മോഡിക്കുപോലും കേരളത്തില്‍ വന്നു നിന്ന് ജയിച്ചുപോകാന്‍ കഴിയില്ല. കേരളം അവരുടെ ഐഡിയയില്‍ അത്രമാത്രം ഇന്ത്യയുമല്ല. അവരുടെ ഇന്ത്യ ഹിന്ദി സംസാരിക്കുന്ന ഹിന്ദുത്വം വിഴുങ്ങുന്ന ഒരിന്ത്യയാണ്. അവര്‍ക്കെങ്ങനെ അതു പറ്റും. പകരം അവര്‍ പപ്പുവെന്ന് വിളിക്കും. യഥാര്‍ത്ഥ പപ്പുക്കളായ അനുയായികള്‍ അത് ഏറ്റുപാടും”.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top