Flash News

ഷിക്കാഗോ ക്‌നാനായ ഫൊറോനയില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം വിജയകരമായി സമാപിച്ചു

April 1, 2019

ഷിക്കാഗോ ക്‌നാനായഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനാ ദൈവാലയത്തില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം, മാര്‍ച്ച് 28 വ്യാഴായ്ച മുതല്‍ 31 ഞായറാഴ്ച വരെ നടത്തപ്പെട്ടു. വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയില്‍ സേവനം ചെയ്യുന്ന തലശ്ശേരി അതിരൂപതാ മദര്‍ഹോം ധ്യാനകേന്ദ്രം മുന്‍ ഡയറക്ടര്‍ ഫാ. മാത്യു ആശാരിപറമ്പില്‍ ധ്യാനം നയിച്ചു. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക സെക്ഷന്‍ നയിച്ചത് അനോയിന്റിങ് ഫയര്‍ കാത്തലിക് മിനിസ്ടിയുടെ നേത്യുത്വത്തില്‍ അനീഷ് ഫിലിപ്പ്, റോണ്‍, ഷെറി, ലാലിച്ചെന്‍ & ഡോളി, ചിപ്പി, ജോസ്‌മോന്‍ എന്നിവരാണ്.

മാര്‍ച്ച് 28 വ്യാഴായ്ചയും 29 വെള്ളിയാഴ്ചയും വൈകുന്നേരം 5:30 മുതല്‍ രാത്രി 9:30 മണി വരെയും 30 ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 10:00 മുതല്‍ വൈകുന്നേരം 6:00 മണിവരേയും നടന്ന ധ്യാനത്തില്‍ ഫൊറോനാംഗങ്ങളേവര്‍ക്കും കുമ്പസാരിച്ച് വലിയ ആഴ്ചക്കും മിശിഹായുടെ പുനരുത്ഥാനത്തിനും ഒരുങ്ങുവാനും സഹായകമായി. ആല്‍മീയ ഉണര്‍വിന് ഏറെ പ്രയോജനകരമായ ഈ ധ്യാനം നടത്തിയ ഫാ. മാത്യു ആശാരിപറമ്പിലിന്റെ നേത്യുത്വത്തിലുള്ള റ്റീമിനേയും, ധ്യാനം ഭംഗിയായി നടത്താന്‍ സഹായിച്ച കൈക്കാരന്മാരായ എബ്രാഹം അരീച്ചിറയില്‍, റ്റിജോ കമ്മപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിന്‍ കണ്ണോത്തറ എന്നിവരേയും ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിനന്ദിക്കുകയുണ്ടായി.

ബിനോയി കിഴക്കനടി (പി. ആര്‍. ഒ.)

ഷിക്കാഗോ ക്‌നാനായ1 ഷിക്കാഗോ ക്‌നാനായ2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top