- Malayalam Daily News - http://www.malayalamdailynews.com -

ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി പരാതി

downloadസ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ടിന്റെ ഫെയ്സ്‌ബുക്ക് പോസ്റ്റ്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

സുഹൃത്തുക്കളെ….

കുറച്ച് മുന്‍പ് 3 ഉദ്യോഗസ്ഥര്‍ വീട്ടീൽ വന്നിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നാണ് എന്നാണ് പറഞ്ഞത്. നിലമ്പൂര്‍ വിഷയം ചോദിച്ചു.
എത്ര നാളായി ഫ്രറ്റേണിറ്റിയില്‍ എന്നും ഇതില്‍ ചേരാനുള്ള കാരണവും ചോദിച്ചു. നിങ്ങള്‍ എന്തിനാണ് ഇതൊക്കെ അന്വേഷിക്കുന്നതെന്നും വരാനുള്ള കാരണവും ചോദിച്ചു. ഞങ്ങള്‍ എന്തൊക്കെ അന്വേഷിക്കണം എന്ന് നീയാണോ തീരുമാനിക്കുന്നതെന്നും ചോദിച്ചതിന് മാത്രം മറുപടി പറഞ്ഞാല്‍ മതിയെന്നും പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെതിരെയുള്ള ശ്രമങ്ങള്‍ സൂക്ഷ്മമായി നീരിക്ഷിക്കുന്നുണ്ട്. ഫ്രറ്റേണിറ്റി ഇവിടത്തെ ഭരണകൂടത്തിനെതിരെയും നിയമ സംവിധാനത്തെയും വെല്ലുവിളിച്ചാല്‍ ഞങ്ങള്‍ക്ക് അത് അന്വേഷിക്കേണ്ടതുണ്ട് എന്നും അവര്‍ പറഞ്ഞു.

അധ്യാപകരും ജുഡീഷ്യല്‍ അന്വേഷണം നടത്തിയ കളക്ടറും ഫ്രറ്റേണിറ്റിക്കെതിരായി പരാതിയും ഉന്നയിച്ചിട്ടുണ്ട് എന്നും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ തെളിവെടുപ്പ് നടക്കുമ്പോള്‍ നിങ്ങള്‍ സ്കുളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്ന് റിപ്പോർട്ടുകളുണ്ട് എന്നും പറഞ്ഞു. അഷറഫിനെ കുറിച്ചും സനല്‍ കുമാറിനെ കുറിച്ചും അന്വേഷിച്ചു. ഞാനവരുടെ സ്ഥാനങ്ങളെ കുറിച്ച് വിശദീകരിച്ചു. അവര്‍ വെറും കൂലിപ്പട മാത്രമാണെന്നും ചരടുവലികളൊക്കെ ഇവനെ പോലെ ഉള്ളവനാണെന്നും പറഞ്ഞു. മഹാരാജാസിലെ കൊലപാതകവുമായിട്ടൊക്കെ നിങ്ങളുടെ പാര്‍ട്ടിക്ക് ബന്ധമുള്ളതൊക്കെ ഞങ്ങള്‍ക്ക് അറിയാം. നിങ്ങള്‍ അത്രക്ക് ക്ലീന്‍ ഒന്നുമല്ല.

അവസാനം ചോദിച്ച ഒരു ചോദ്യം നിങ്ങള്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടോ എന്നാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു… ഉണ്ട്. ചെറിയ ഒരു ബന്ധമുണ്ട്.. എന്റെ അച്ഛന് മാവോയിസ്റ്റ് കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന തൊഴിലായിരുന്നു ഇപ്പൊ റിട്ടയര്‍ ആയി..
നിങ്ങള്‍ എവിടെ നിന്നും വരുന്നു ആരാ എന്താ എന്ന് ഒന്നും എനിക്ക് അറിയില്ല.. ഐഡി കാര്‍ഡ് പോലും നിങ്ങള്‍ എന്നെ കാണിച്ചില്ല… എന്നെ ചോദ്യം ചെയ്യാനുള്ള അനുവാദവും നിങ്ങൾക്കില്ല.

നീ വല്ലാണ്ട് നെഗളിക്കണ്ട നിന്നെ കൊണ്ടു പോകാനൊക്കെ ഞങ്ങള്‍ക്കറിയാം.നീ ആദിവാസികളുടെ ഇടയില്‍ തീവ്ര ചിന്തകള്‍ പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്… നിന്നെ പൊക്കാന്‍ ഞങ്ങള്‍ക്കറിയാം എന്ന് അവരും.

എന്നാല്‍ പിന്നെ അങ്ങനെയാകട്ടെ എന്നും അവരോട് പോകാനും ആവശ്യപ്പെട്ടു…

സംസാരിക്കുന്നതിന്റെ വീഡീയോയും ഫോട്ടോയും അവര്‍ എടുത്തിട്ടുണ്ട്…

 


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]