Flash News

പ്രശസ്ത തമിഴ് ചലച്ചിത്രസംവിധായകനും അഭിനേതാവുമായ ജെ. മഹേന്ദ്രന്‍ ഓർമ്മയായി

April 3, 2019

J_Mahendran_Director_750ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനും കഥാകൃത്തും തിരക്കഥാകൃത്തുമായ ജെ.മഹേന്ദ്രന്‍ അന്തരിച്ചു. 79 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. മകനും സംവിധായകനുമായ ജോൺ മഹേന്ദ്രനാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്. ഡയാലിസിസിനെ തുടർന്ന് കഴിഞ്ഞയാഴ്ച അപ്പോളോ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു ജെ.മഹേന്ദ്രന്‍.

ജോസഫ് അലക്‌സാണ്ടര്‍ എന്ന ജെ. മഹേന്ദ്രന്‍ 1966-ൽ ‘നാം മൂവർ’ എന്ന സിനിമയ്ക്ക് കഥ എഴുതിയാണ് സിനിമാലോകത്ത് എത്തുന്നത്. തുടർന്ന് 1974-ൽ നടികര്‍ തിലകം ശിവാജി ഗണേശന്റെ ‘തങ്കപ്പതക്ക’ത്തിന് കഥയും സംഭാഷണവും എഴുതി.1976-ൽ ‘മോഹം മുപ്പതു വർഷ’ത്തിന് തിരക്കഥയും സംഭാഷണവും എഴുതി. 1978-ൽ രജനികാന്തിനെ നായകനാക്കി  ‘മുള്ളും മലരും’ എന്ന ചലച്ചിത്രം ആദ്യമായി സംവിധാനം ചെയ്തു.1979-ല്‍ പുറത്തിറങ്ങിയ ”ഉതിരിപ്പൂക്കള്‍’ ആണ് ജെ.മഹേന്ദ്രന്‍ എന്ന സംവിധായകന് ഏറെ പ്രശസ്തി നേടിക്കൊടുത്ത ചിത്രം. പുതുമൈപിത്തന്റെ  ചെറുകഥയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണിത്. മലയാളിയായ വിജയനും കന്നഡ നടി അശ്വിനിയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നടൻ വിജയനും ഇതോടെ പ്രശസ്തനായി. തുടർന്ന് 1980-ല്‍ സംവിധാനം ചെയ്ത ‘നെഞ്ചത്തെ കിള്ളാതെ’യ്ക്ക്  ഏറ്റവും നല്ല പ്രാദേശിക ചിത്രത്തിനുള്ള പുരസ്കാരമടക്കം മൂന്നു ദേശീയ ബഹുമതികള്‍ ലഭിച്ചു. സുഹാസിനിയുടെ ആദ്യ ചിത്രമായിരുന്നു ‘നെഞ്ചത്തെ കിള്ളാതെ’. കൂടാതെ ‘മെട്ടി’, ‘ജോണി’, ‘സാസനം’ എന്നിങ്ങനെ 12 ചിത്രങ്ങൾ സംവിധാനം ചെയ്തു. 2006-ല്‍ പുറത്തിറങ്ങിയ ‘സാസനം’ ആണ് അവസാനമായി സംവിധാനം ചെയ്തത്.

26 ചിത്രങ്ങൾക്ക് ജെ. മഹേന്ദ്രന്‍ തിരക്കഥയൊരുക്കിയിട്ടുണ്ട്. ‘കാമരാജ്’ (2004 ) എന്ന ചിത്രത്തിലൂടെ അഭിനേതാവുമായി. തുടർന്ന് ‘തെരി’ (2016 ), ‘കട്ടമരയുഡു’ (2017 ), നിമിർ (2018 ), മിസ്റ്റർ ചന്ദ്രമൗലി (2018 ), സീതക്കാത്തി (2018 ), പേട്ട (2019 ), ബൂമറാങ്(2019 ) എന്നെ ചിത്രങ്ങളിലും അഭിനയിച്ചു.  ‘തെരി’യിലെ കൊടുംവില്ലൻ ഏറെ പ്രേക്ഷകശ്രദ്ധ പ്രിടിച്ചുപറ്റി.

ജെ. മഹേന്ദ്രന്റെ വിയോഗത്തിൽ തമിഴ് ചലച്ചിത്രലോകം അനുശോചിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top