Flash News

“പോകാന്‍ പറഞ്ഞാല്‍ പൊക്കോണം, നിങ്ങളോട് ഞാനെന്തിന് പറയണം, വീട്ടില്‍ വന്ന് മേലാല്‍ ശല്യം ചെയ്യരുത്”; മാധ്യമ പ്രവര്‍ത്തകയെ ആട്ടിയോടിച്ച് എം എം മണി

April 3, 2019

newsrupt_2019-04_72fad46b-e75b-4baf-aa43-02aa52f3eba1_mani_asianetതിരുവനന്തപുരം: പ്രളയകാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിനേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകയെ ആട്ടിയോടിച്ച് വൈദ്യുതിമന്ത്രി എം എം മണി. ഔദ്യോഗിക വസതിയിലെത്തി പ്രതികരണമെടുക്കാന്‍ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്‍ത്തകയോടാണ് മന്ത്രി കയര്‍ത്ത് സംസാരിക്കുകയും അപമാനിക്കുകയും ചെയ്തത്. ചോദ്യം പൂര്‍ത്തിയാക്കുന്നതിന് മുന്നേ പോകാന്‍ ആക്രോശിച്ച എം എം മണി തന്റെ വീട്ടില്‍ വന്ന് തന്നെ ശല്യം ചെയ്യരുതെന്നും റിപ്പോര്‍ട്ടറെ താക്കീത് ചെയ്തു.

“എനിക്ക് നിങ്ങളോട് പറയാനില്ല. നിങ്ങള് പോ. പോകാന്‍ പറഞ്ഞാ പോണം. ഞാന്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞാ പിന്നെ നിങ്ങളെന്തിനാ..എന്തിനാ എന്നെ ബുദ്ധിമുട്ടിക്കണെ. ഇല്ലില്ലാ. നിങ്ങളോട് പറയണ്ടാന്ന്.. എനിക്ക് തോന്നണം പറയണമെങ്കില്‍. എന്റെ വീട്ടില്‍ വന്ന് എന്നെ ശല്യം ചെയ്യരുത്” ഇതായിരുന്നു മന്ത്രിയുടെ പ്രതികരണം. അതൊന്ന് പറഞ്ഞാല്‍ മതിയെന്ന് മാധ്യമപ്രവര്‍ത്തക ആവര്‍ത്തിച്ചപ്പോള്‍ ‘ഇല്ല ഇല്ല’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

നിങ്ങള്‍ പറയാനുള്ളത് പറഞ്ഞല്ലോ എന്ന് കൂടെയുള്ള മറ്റൊരാള്‍ ചോദിച്ചപ്പോള്‍ ‘നിങ്ങളോട് പറയേണ്ടത് എന്താണ്, എനിക്കും കൂടി തോന്നണം പറയണമെങ്കില്‍. എന്റെ വീട്ടില്‍ വന്ന് എന്നെ ശല്യം ചെയ്യരുത് മേലാല്‍..’ എന്നായിരുന്നു വിരല്‍ചൂണ്ടിക്കൊണ്ട് മന്ത്രി പ്രതികരിച്ചത്. ഇതിന് ശേഷം കാറില്‍ കയറി പോകുകയും ചെയ്തു. പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്നായിരുന്നു അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രളയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ അമിക്കസ്‌ക്യൂറി ജേക്കബ് പി. അലക്‌സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നത് പ്രളയത്തിന് കാരണമായോ എന്ന് പരിശോധിക്കണമെന്ന് അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉളളത്. കാലാവസ്ഥാ വിദഗ്ധന്‍ ഉല്‍പ്പെട്ട ജുഡീഷ്യല്‍ സമിതി അന്വേഷിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.

ഡാമുകള്‍ തുറന്നത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും, പല ഡാമുകളിലും ചെളി അടിഞ്ഞത് തിരിച്ചറിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കനത്ത മഴയുടെ വരവ് മനസിലാക്കുന്നതില്‍ പിഴവ് സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ദേശീയ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയെന്നും ഇതേ കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നിരവധി പരാതികളാണ് ഹൈക്കോടതിയില്‍ എത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് ഇക്കാര്യം പരിശോധിക്കാന്‍ അഡ്വക്കേറ്റ് അലക്സ് പി ജേക്കബിനെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്. ഈ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കേരളത്തിലുണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന പ്രതിപക്ഷ കക്ഷികളുടെ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top