Flash News

രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണം നിയന്ത്രിക്കാനായി മുല്ലപ്പള്ളിയും സാദിഖലിയും

April 4, 2019

aaamm_0കോഴിക്കോട്: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ പ്രചരണം നിയന്ത്രിക്കാനായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെയും നേതൃത്തത്തില്‍ തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു. കോഴിക്കോട് ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗത്തിലായിരുന്നു തീരുമാനം.

മുല്ലപ്പള്ളി രാമചന്ദ്രനാണ് തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍. സാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ കണ്‍വീനറാണ്. ഡി.സി.സി പ്രസിഡന്റുമാരായ ടി.സിദ്ദിക്, വി.വി പ്രകാശ്, ഐ.സി ബാലകൃഷ്ണന്‍ എന്നിവരാണ് കണ്‍വീനര്‍മാര്‍.

കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യനാണ് മുക്കത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ചുമതല. കെ.പി.സി.സി. സെക്രട്ടറിമാരായ കെ.പി. അബ്ദുള്‍മജീദും വി.എ. കരീമും ആണ് എന്‍. സുബ്രഹ്മണ്യന്റെ സഹായികള്‍. മാധ്യമ കമ്മിറ്റി കണ്‍വീനറായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനെ തെരഞ്ഞെടുത്തു.

ഓരോ ദിവസവും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, മുകുള്‍ വാസ്‌നിക്, കെ.സി വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് അവലോകനം ചെയ്യും.

എന്നാല്‍ സമീപത്തുള്ള മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലകള്‍ വഹിക്കുന്ന നേതാക്കള്‍ വയനാട്ടിലേക്ക് വരാന്‍ പാടില്ല. ഇവര്‍ക്ക് വയനാട് മണ്ഡലത്തിലേക്ക് വരണമെങ്കില്‍ കെ.പി.സി.സിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top