Flash News

ആവേശക്കടലായി വയനാട്: രാഹുല്‍ഗാന്ധി എത്തി; മുദ്രാവാക്യങ്ങളുമായി വരവേറ്റ് പ്രവര്‍ത്തകര്‍

April 4, 2019

ra_11വയനാട്: രാഹുല്‍ ഗാന്ധിയുടെ വരവോടെ ഇളകിമറിഞ്ഞ് വയനാട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുന്ന രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി ഇന്ന് രാവിലെയാണ് വയനാട്ടില്‍ എത്തിയത്. 11 മണിക്കാണ് വയനാട് കളക്ട്രേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. രാഹുലിനൊപ്പം പ്രിയങ്കഗാന്ധിയും കൂടെയുണ്ട്. പത്രിക സമര്‍പ്പണത്തിന് ശേഷം ഇരുവരും റോഡ് ഷോയില്‍ പങ്കെടുത്തു.

കനത്ത ചൂടിലും നിരവധി പ്രവര്‍ത്തകരാണ് രാഹുലിനെ കാണാനായി വയനാട്ടില്‍ തടിച്ചുകൂടിയിരുന്നത്.

വയനാട്ടിലെ കല്‍പ്പറ്റയിലെ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ വന്നിറങ്ങിയ രാഹുല്‍ ഗാന്ധി യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആവേശം കണ്ട്  സുരക്ഷ നോക്കാതെ തുറന്ന വാഹനത്തില്‍ കയറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് കളക്ട്രേറ്റിലേക്ക് പോയത്. മണിക്കൂറുകളായി കാത്തു നില്‍ക്കുന്ന പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് യാത്ര തുറന്ന ജീപ്പിലാക്കിയത്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും അടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടി അടക്കം ലീഗ് നേതാക്കളും തുറന്ന വാഹനത്തില്‍ ഉണ്ടായിരുന്നു.

രാവിലെ 10.30യോടെയാണ് രാഹുല്‍ കോഴിക്കോട് നിന്ന് ഹെലികോപ്റ്റർ മാര്‍ഗം വയനാട്ടിലേക്ക് തിരിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top