Flash News

രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സ്വത്തു വിവരങ്ങളും സമര്‍പ്പിച്ചു

April 4, 2019

rahul1രാജ്യം ഉറ്റുനോക്കുന്ന ത്രികോണ മത്സരത്തിനു കളമൊരുങ്ങിയ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11 45 ഓടെ കലക്ടറേറ്റിലെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നാല് സെറ്റ് പത്രികകളാണ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചത്.

രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി, കെ. സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, കോഴിക്കോട് ഡി.സി.സി അദ്ധ്യക്ഷന്‍ ടി സിദ്ദിഖ്, മലപ്പുറം ഡി.സി.സി അദ്ധ്യക്ഷന്‍ വി.വി പ്രകാശ് എന്നിവരാണ് കളക്ട്രേറ്റില്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. പത്രികയോടൊപ്പം രാഹുലിന്റെ സ്വത്തുവിവരങ്ങളുടെ രേഖകളും സമര്‍പ്പിച്ചു.

രാഹുലിന്റെ കൈയ്യിലുള്ളത് 40,000 രൂപ. ആകെ ആറ് കോടിയോളം (കൃത്യം 5,80,58,779 രൂപ) നിക്ഷേപം. 1,32,48,284 രൂപയുടെ സ്വത്തുക്കള്‍. 72 ലക്ഷത്തോളം രൂപയാണ് രാഹുല്‍ ഗാന്ധിയുടെ കടബാധ്യത.

5 കോടിയോളം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപമായുണ്ട്. (കൃത്യം തുക 5,19,44,682 രൂപ), 39,89,037 രൂപയുടെ ഇന്‍ഷൂറന്‍സുണ്ട്. മൂന്ന് ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങളും. അഞ്ച് കേസുകള്‍ തനിക്കെതിരെ ഉണ്ടെന്നും നാമനിര്‍ദേശക പത്രികയില്‍ പറയുന്നു.

ട്രിനിറ്റി കോളേജില്‍ നിന്ന് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ എം ഫില്ലും, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ 1995-ല്‍ ബിരുദവും ആണ് വിദ്യാഭ്യാസ യോഗ്യതയായി രാഹുല്‍ പറഞ്ഞിട്ടുള്ളത്.

അഞ്ച് കേസുകളില്‍ നാലെണ്ണവും ആര്‍എസ്എസ് – ബിജെപി നേതാക്കള്‍ക്കെതിരായ പരാമര്‍ശങ്ങളുടെ പേരിലുള്ള മാനനഷ്ടക്കേസുകളാണ്. സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ നാഷണല്‍ ഹെറാള്‍ഡ് കേസാണ് മറ്റൊന്ന്.

ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന്ശേഷം പറഞ്ഞു. ബഹുസ്വരതക്ക് എതിരെയുള്ള കടന്നാക്രമണമാണ് മോദിയുടേത്. ദക്ഷിണേന്ത്യയെ മോദി അവഗണിച്ചു. പത്രിക സമര്‍പ്പണത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൂടാതെ, സിപിഎമ്മിലെ എന്‍റെ സഹോദരി സഹോദരന്‍മാര്‍ ഇപ്പോള്‍ എനിക്കെതിരെ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമെന്ന് എനിക്കറിയാം. എന്നാല്‍ ഞാനൊരു കാര്യം പറയുന്നു, എന്‍റെ പ്രചാരണത്തില്‍ ഒരു വാക്ക് പോലും ഞാന്‍ സിപിഎമ്മിനെതിരെ സംസാരിക്കില്ല. എന്‍റെ മുഖ്യ ശത്രു ബിജെപി മാത്രമാണ്. ഒരു സന്ദേശം നല്‍കുക മാത്രമാണ് ഇവിടെ മത്സരിക്കുന്നതിന്‍റെ ലക്ഷ്യമെന്നും രാഹുല്‍ വ്യക്തമാക്കി.

തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് അതിന്‍റെ എല്ലാ അര്‍ഥത്തിലും ആവേശത്തിലും പ്രവര്‍ത്തകര്‍ പൂര്‍ണ്ണ വരവേല്‍പ്പ് നല്‍കിയപ്പോള്‍ നിങ്ങളോടൊപ്പം എന്ന് വിളിച്ച് പറയും വിധമായിരുന്നു രാഹുലിന്‍റെയും പ്രിയങ്കയുടേയും ഓരോ വാക്കുകളും ചലനങ്ങളും. ബാനറുകളുടെയും മുദ്രാവാക്യം വിളിയുടെ ആവേശവും ഉള്‍കൊണ്ട് ഇരുനേതാക്കളും മടങ്ങി. ഇനിയറിയേണ്ടത് രാഹുലിനെ കാണാനെത്തിയ ജനക്കൂട്ടം വോട്ടാവുമോ എന്നാണ്. അങ്ങനെ സംഭവിച്ചാല്‍ ചരിത്രത്തിലില്ലാത്ത ഭൂരിപക്ഷത്തിലായിരിക്കും രാഹുലിന്‍റെ വിജയവും!!

rahul asset

rahul asset1rahul asset2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top