Flash News

“വയനാടിനെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു; മത്സരിക്കുന്നത് ചരിത്രനിയോഗം”- രാഹുല്‍ഗാന്ധി

April 5, 2019

raa

ന്യൂഡല്‍ഹി: വയനാടിനെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വയനാട്ടില്‍ മത്സരിക്കുന്നത് ചരിത്രനിയോഗമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വോട്ടര്‍മാരോടുള്ള അഭ്യര്‍ത്ഥനയിലാണ് രാഹുലിന്റെ പരാമര്‍ശം. പ്രളയത്തില്‍ തകര്‍ന്നുപോയ വയനാടിനെ പുനര്‍നിര്‍മിക്കാന്‍ എക്കാലവും വയനാടിനൊപ്പമുണ്ടാകും. വയനാട് തരുന്ന സ്‌നേഹവും വിശ്വാസവും പതിന്മടങ്ങായി തിരിച്ചു നല്‍കുമെന്നും രാഹുല്‍ പറയുന്നു.

രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനാല്‍ രണ്ടിടത്തും ജയിച്ചാല്‍ വയനാട് മണ്ഡലം ഉപേക്ഷിക്കില്ലെന്നും രാഹുല്‍ അഭ്യര്‍ത്ഥനയില്‍ പറയുന്നു.

കെ.സി വേണുഗോപാല്‍, എ.കെ ആന്റണി, മുകുള്‍ വാസ്‌നിക് തുടങ്ങിയ നേതാക്കള്‍ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്താണ് അഭ്യര്‍ത്ഥന തയ്യാറാക്കിയത്. രണ്ട് ദിവസത്തിനകം അഭ്യര്‍ത്ഥന വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top