Flash News

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

April 5, 2019

anadhaപ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ആനന്ദവല്ലി(62) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 3700ഓളം ചിത്രങ്ങളില്‍ ആനന്ദവല്ലി ശബ്ദം നല്‍കിയിട്ടുണ്ട്.

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍ ആനന്ദവല്ലിയെ തേടിയെത്തിയിട്ടുണ്ട്. ‘ഏണിപ്പടികള്‍’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച ആനന്ദവല്ലി 1974-ല്‍ ‘ദേവി കന്യാകുമാരി’ എന്ന ചിത്രത്തില്‍ രാജശ്രീക്ക് ശബ്ദം നല്‍കിയാണ് ഡബ്ബിങ് മേഖലയിലേക്ക് കടക്കുന്നത്.

ഇതരഭാഷകളില്‍ നിന്ന് കേരളത്തില്‍ നായികമാരായി എത്തിയ പൂര്‍ണിമ ജയറാം, ഗീത, സുഹാസിനി, ഗൗതമി എന്നിവരുള്‍പ്പടെ നിരവധിപേര്‍ക്ക് ശബ്ദം നല്‍കിയത് ആനന്ദവല്ലിയാണ്.

കാട് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ ആനന്ദവല്ലിയുടെ തുടക്കം അഭിനേത്രിയായിട്ടായിരുന്നു. 1973ൽ ദേവി കന്യാകുമാരിയിൽ രാജശ്രീക്ക് ശബ്ദം നൽകി ഡബ്ബിങ് മേഖലയിലേക്ക് കടന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പൂർണ്ണിമ ജയറാമിന് ശബ്ദം നൽകിയതോടെ ശ്രദ്ധേയയായി. ഗീത, സുമലത, സിൽക്‌സ്മിത, മാധവി, മേനക, അംബിക, ഉർവശി, ജയപ്രദ, കാർത്തിക, പാർവതി, ഗൗതമി, സുഹാസിനി, ശോഭന, സുകന്യ, ശാരദ, സരിത, സുചിത്ര, ഭാനുപ്രിയ, രേഖ, രേവതി, രഞ്ജിനി, മോഹിനി, നന്ദിത ബോസ്, വിനയപ്രസാദ്‌, കനക, ഖുശ്‌ബു, ഊർമിള ഉണ്ണി, ഉണ്ണി മേരി, ശാന്തികൃഷ്ണ തുടങ്ങിയവർക്ക് ശബ്ദം നൽകിയിട്ടുണ്ട്. ആധാരത്തിൽ ഗീതക്ക് ശബ്ദം നൽകി സംസ്ഥാന അവാർഡ് കരസ്ഥമാക്കി.

മണിപ്പുഴവീട്ടില്‍ രാമന്‍ പിള്ളയുടേയും ചെമ്പകക്കുട്ടിയമ്മയുടെയും മകളായി കൊല്ലം വെളിയത്താണ് ആനന്ദവല്ലി ജനിച്ചത്. 1970-ല്‍ 19-ാം വയസ്സിലാണ് ആനന്ദവല്ലി അകന്ന ബന്ധുവായ ചന്ദ്രശേഖരപിള്ളയെ വിവാഹം കഴിക്കുന്നത്. മക്കള്‍: അന്തരിച്ച സംവിധായകനായ ദീപന്‍, അനുലക്ഷ്മി.

ആന്ദവല്ലിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top