Flash News

ഇന്നത്തെ നക്ഷത്ര ഫലം (06 ഏപ്രില്‍ 2019)

April 6, 2019 , .

Fotolia_113996482_Subscription_Monthly_Mഅശ്വതി: ധര്‍മ പ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സഹകരിക്കും. പിതാവി‌ന്‍റെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകും.

ഭരണി: ആഗ്രഹങ്ങള്‍ സഫലമാകും. മുന്‍കോപം നിയന്ത്രിക്കണം. വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തികള്‍ക്കും തുടക്കം അരുത്. വരവും ചെലവും തുല്യമായിരി ക്കും.

കാര്‍ത്തിക: ശുഭസൂചകങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. പധതിസമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തിനേടും. മംഗള കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

രോഹിണി: പരിശ്രമങ്ങള്‍ക്ക് പൂര്‍ണതയുണ്ടാവുകയില്ല. വരവു വര്‍ധിക്കും. സമന്വയ സമീപനം സ്വീകരിക്കും. കീഴ്ജീവനക്കാരുടെ അഭിപ്രായങ്ങള്‍ മാനിക്കും.

മകയിരം: ദുസൂചനകള്‍ ലഭിച്ചതിനാല്‍ പണമിടപാടില്‍ നിന്നും പിന്മാറും. ഔദ്യോഗിക മായി മാനസികസമര്‍ദം വര്‍ധിക്കും. കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ സാധിക്കു കയില്ല.

തിരുവാതിര: വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്തും. സുവ്യക്തമായ കര്‍മപദ്ധതിക്കു പണം മുടക്കും. പുത്ര പൗത്രാദികളോടൊപ്പം താമസിക്കുവാന്‍ അന്യദേശയാത്ര പുറപ്പെടും.

പുണര്‍തം: അശ്രാന്ത പരിശ്രമത്താല്‍ ദൗത്യം നിര്‍വഹിക്കും. ക്രയവിക്രയങ്ങളില്‍ പ്രതീക്ഷിച്ച നേട്ടം കുറയും. സുഹൃത്‌സഹായഗുണത്താല്‍ കാര്യസാധ്യമുണ്ടാകും.

പൂയ്യം: പുതിയ പാഠ്യപദ്ധതിക്ക് ചേരും. അതിഥി സല്‍ക്കാരത്തിനു പങ്കെടുക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകും. സമന്വയസമീപനം സര്‍വകാര്യവിജയങ്ങള്‍ക്കും വഴിയൊരുക്കും.

ആയില്യം: സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കും. ഉത്സാഹവും ഉന്മേഷവും കാര്യനിര്‍വഹണശക്തിയും വര്‍ധിക്കും.

മകം: ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹങ്ങള്‍ സഫലമാകും. പ്രവര്‍ത്തനരംഗം പുഷ്ടിപ്പെടും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ആഹ്ലാദവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും.

പൂരം: പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. കരാറു ജോലികള്‍ ഏറ്റെടുക്കും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. സംഘനേതൃത്വസ്ഥാനം വഹിക്കും.

ഉത്രം: ആഗ്രഹങ്ങള്‍ സഫലമാകും. പുതിയ കര്‍മപദ്ധതികള്‍ രൂപകകല്പന ചെയ്യും. പ്രതിസന്ധികള്‍ തരണം ചെയ്യും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.

അത്തം: സ്വയംഭരണാധികാരം ലഭിക്കും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. സല്‍കര്‍മങ്ങള്‍ക്ക് സാക്ഷ്യംവ ഹിക്കും.

ചിത്ര: പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. പുതിയ ചുമതലകള്‍ ഏറ്റെടുക്കുവാന്‍ തയ്യാറാകും. മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കും. പ്രതിസന്ധികള്‍ തരണം ചെയ്യും.

ചോതി: ഈശ്വപ്രാര്‍ഥനകളാല്‍ സര്‍വകാര്യവിജയമുണ്ടാകും. പിതൃസ്വത്തില്‍ ഗൃഹ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും. മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

വിശാഖം: മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കും. സല്‍കര്‍മങ്ങള്‍ക്ക് സാമ്പത്തികസഹായം ചെയ്യും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

അനിഴം: സംഭവബഹുലമായ കാര്യങ്ങള്‍ വന്നുചേരും. മാതാപിതാക്കളുടെ അനുഗ്രഹാ ശിസുകളോടുകൂടി ചെയ്യുന്നതെല്ലാം ഫലപ്രദമായിത്തീരും. സത്യസന്ധതയില്‍ പ്രശംസ കേള്‍ക്കും.

തൃക്കേട്ട: വിജ്ഞാനങ്ങള്‍ കൈമാറുവാന്‍ അവസരമുണ്ടാകും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. സമീപനഗുണത്താല്‍ സര്‍വകാര്യവിജയമുണ്ടാകും. കാര്യനിര്‍വഹണശക്തിയും പ്രതാപവും വര്‍ധിക്കും.

മൂലം: വിദേശ ഉദ്യോഗത്തിന് തടസമുണ്ടാകും. മറവിയുണ്ടാകും. അന്യരുടെ കാര്യങ്ങളില്‍ ഇടപെടരുത്. വാക്കും പ്രവൃത്തിയും സൂക്ഷിക്കണം.

പൂരാടം: മേലധികാരിയുടെ ചുമതല ഏറ്റെടുക്കും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കണം. പണം കടം കൊടുക്കരുത്. സ്വജനവിരോധം വര്‍ധിക്കും.

ഉത്രാടം: ആരോഗ്യം തൃപ്തികരമായിരിക്കും. പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും. കാര്യ നിര്‍വഹണശക്തി വര്‍ധിക്കും. പ്രതിസന്ധികള്‍ തരണം ചെയ്യും. സ്വസ്ഥതയും സമാ ധാനവും ഉണ്ടാകും.

തിരുവോണം: ചെയ്യുന്നതെല്ലാം അബദ്ധമാകും. സ്വസ്ഥതയും സമാധാനവും കുറയും. അനാവശ്യചിന്തകള്‍ വര്‍ധിക്കും. അധിക സംസാരം ഉപേക്ഷിക്കണം.

അവിട്ടം: വിദഗ്ധ നിര്‍ദ്ദേശം സ്വീകരിച്ച് ദീര്‍ഘകാലസുരക്ഷാപദ്ധതിയില്‍ പണം മുടക്കും. സഹപ്രവര്‍ത്തകരുടെ ജോലികൂടിചെയ്തു തീര്‍ക്കേണ്ടതായിവരും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം.

ചതയം: സഹപ്രവര്‍ത്തകരുടെ ജോലി ചെയ്യേണ്ടതായിവരും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. ചര്‍ച്ചകള്‍ക്ക് പൂര്‍ണത ഉണ്ടാവുകയില്ല. മധ്യസ്ഥതയ്ക്ക് പോകരുത്.

പൂരോരുട്ടാതി: ജീവിതപങ്കാളിയുടെ ആശയങ്ങള്‍ സ്വീകരിക്കും. സൗമ്യസമീപന ത്താല്‍ സര്‍വകാര്യവിജയമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും.

ഉത്രട്ടാതി: ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹങ്ങള്‍ സഫലമാകും. ധര്‍മ പ്രവൃത്തികള്‍ക്ക് സഹകരിക്കും. പ്രതിസന്ധികള്‍ തരണം ചെയ്യും.

രേവതി: സ്വജനവിരോധം വര്‍ധിക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കുറയും. യാത്രാ ക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. സഹപ്രവര്‍ത്തകരുടെ ജോലികൂടി ചെയ്തുതീര്‍ക്കേണ്ടതായിവരും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top