Flash News

സംസ്ഥാനത്ത് 242 സ്ഥാനാര്‍ത്ഥികള്‍; ഏറ്റവും കൂടുതല്‍ വയനാട്ടില്‍

April 6, 2019

newsrupt_2019-04_b59e3eed-bfc3-4889-91db-edb53f9b6eee_tikaram_meenaതിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 242 സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മൊത്തത്തില്‍ 303 പത്രികകളാണ് കമ്മീഷന് ലഭിച്ചിരുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ പോരാട്ടത്തിന് നില്‍ക്കുന്നത് വയനാട് ലോക്‌സഭാ മണ്ഡലത്തിലാണ്. 22 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ഉള്ളത്. രണ്ടാം സ്ഥാനത്ത് ആറ്റിങ്ങലാണ്, 21 സ്ഥാനാര്‍ത്ഥികള്‍. തിരുവനന്തപുരത്ത് 17 ഉം കോഴിക്കോട് 15 ഉം സ്ഥാനാര്‍ത്ഥികളുണ്ട്.

രണ്ടു കോടി അറുപത്തൊന്ന് ലക്ഷം വോട്ടര്‍മാരാണ് നാലാം തീയതി വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് ഉള്ളത്. അതില്‍ 173 ട്രാന്‍സ്‌ജെന്‍ഡറുകളുണ്ട്. ഇവരില്‍ 19 പേര്‍ പുതിയതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ട്. ഇതില്‍ 11എന്‍ആര്‍ഐ വോട്ടര്‍മാരുണ്ട്. യുവ വോട്ടര്‍മാര്‍ 3,67,818.  പ്രവാസി വോട്ടര്‍മാര്‍ 73000.

ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാരുള്ളത് കോഴിക്കോടാണ്; 45,000 വോട്ടര്‍മാരാണ് കോഴിക്കോട് ഉള്ളത്. ഏറ്റവും കുടുതല്‍ യുവ വോട്ടര്‍മാരുള്ളത് മലപ്പുറത്താണ്. ഭിന്നശേഷി വോട്ടര്‍മാരായി 1,25,189 പേരാണുള്ളത്.

പ്രചാരണത്തിനിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളുടെ വ്യക്തിഹത്യ നടത്തരുത്. പൊതുജീവിതമായി ബന്ധപ്പെട്ടതല്ലാതെ അനാവശ്യമായി വ്യക്തിജീവിതത്തെ കുറിച്ചുള്ള അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ നടത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടലംഘനമാകും. ഇത് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പ്രചാരണത്തില്‍ ശ്രദ്ധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവനെതിരായ കോഴയാരോപണത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ടീക്കാറാം മീണ വ്യക്തമാക്കി. ഒളിക്യാമറ ദൃശ്യങ്ങളുടെ ആധികാരിത പരിശോധിക്കാന്‍ കണ്ണൂര്‍ റെയ്ഞ്ച് ഐ.ജിയെ ഡിജിപി ചുമതലപ്പെടുത്തി.

ഒളിക്യാമറ ഓപ്പറേഷന്‍ വ്യാജമെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകും .മുസ്ലിം ലീഗ് വൈറസാണെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല, പരാതി ലഭിക്കുകയാണെങ്കില്‍ തുടര്‍ നടപടികള്‍ ആലോചിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതില്‍ നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top