Flash News

മുസ്ലിം ലീഗ് ഒരു വൈറസ് ആണെന്ന് യോഗി ആദിത്യനാഥ്; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ഉത്തരേന്ത്യയില്‍ വ്യാജ പ്രചരണം

April 7, 2019

leagവയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ വരവും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനവും ദേശീയ ശ്രദ്ധ നേടിക്കൊണ്ടിരിക്കേ ഉത്തരേന്ത്യയില്‍ സംഘ്പരിവാറിന്റെ സംഘടിതമായ വ്യാജ പ്രചരണവും ആരംഭിച്ചു. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് അതിന് തുടക്കം കുറിച്ചത്. അപകടകാരിയായ വൈറസ് മുസ്ലിം ലീഗിനെ കൂട്ടുപിടിച്ചാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്നായിരുന്നു പ്രചരണം. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാജപ്രചരണം ആരംഭിച്ചു കഴിഞ്ഞു. അതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുസ്ലിം ലീഗ് ഓഫീസിനെ വയനാട്ടിലെ കോണ്‍ഗ്രസ് ഓഫീസാക്കിയുള്ള പ്രചരണമാണ് പുതിയത്.

കാസര്‍ഗോഡ് ലോക്‌സഭ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ഇഖ്ബാല്‍ നഗര്‍ മുസ്ലിം ലീഗ് ഓഫീസിനെയാണ് വയനാട്ടിലെ കോണ്‍ഗ്രസ് ഓഫീസായി ചിത്രീകരിക്കുന്നത്. ഗര്‍ ഗര്‍ യോഗി എന്ന സംഘപരിവാര്‍ ഫേസ്ബുക്ക് ഹാന്‍ഡിലാണ് ആദ്യം ഇത് പോസ്റ്റ് ചെയ്തത്. പിന്നീട് നിരവധി സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ പോസ്റ്റ് പലയിടത്തായി ഷെയര്‍ ചെയ്തു.

leag1

ചിത്രത്തില്‍ കാണുന്ന ഓഫീസിന് മുമ്പില്‍ തന്നെ ഇഖ്ബാല്‍ നഗര്‍ മുസ്ലിം ലീഗ് ഓഫീസ് എന്ന് പേര് എഴുതിയിട്ടുണ്ട്. മുസ്ലിം ലീഗ് ചിഹ്നം കോണിയും ഓഫീസിന്റെ പേരിനൊപ്പമുണ്ട്. പാണക്കാട് സയ്യിദ് ശിഹാബലി തങ്ങളുടെ ചിത്രവും ഉണ്ട്. കോണ്‍ഗ്രസ് പതാകയോ ചിഹ്നമോ നേതാക്കളുടെ ചിത്രമോ ഓഫീസില്‍ ഇല്ലാതിരുന്നിട്ടും ഇത് കോണ്‍ഗ്രസ് ഓഫീസാണെന്നാണ് പ്രചരിപ്പിക്കുന്നത്.

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top