Flash News

ഫലപ്രഖ്യാപനം വൈകിയാലും സാരമില്ല, വിവി പാറ്റ് എണ്ണിയേ തീരൂ എന്ന് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍

April 7, 2019

newsrupt_2019-04_a6585153-9516-49a6-b21f-b58a6656d968_vvpatതെരഞ്ഞെടുപ്പില്‍ അന്‍പത് ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണിയേ തീരൂ എന്ന ആവശ്യത്തിലുറച്ച് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. വിവിപാറ്റ് എണ്ണുന്നത് ഫലപ്രഖ്യാപനത്തിന് താമസം നേരിടുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടിയിലാണ് പാര്‍ട്ടികള്‍ എതിര്‍സത്യവാങ്മൂലം നല്‍കിയത്. കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. 50 ശതമാനം സ്ലിപ്പുകള്‍ എണ്ണാനാവില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടിനു മറുപടി നല്‍കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ഓരോ നിയമസഭ മണ്ഡലത്തിലെയും ഓരോ ബൂത്തുകളിലെ വീതം മാത്രമേ എണ്ണാനാവൂയെന്നും 50 ശതമാനം എണ്ണണമെങ്കില്‍ ആറ് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കമ്മീഷന്‍ അറിയിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണിയേ തീരൂ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ അറിയിച്ചു. ഫലം അറിയാന്‍ അഞ്ച് ദിവസം കാത്തിരിക്കാന്‍ തയ്യാര്‍ ആണ്. വിവി പാറ്റ് രസീതുകള്‍ എണ്ണാന്‍ ഇപ്പോള്‍ ഉളളതിനെക്കാളും ഇരട്ടി ആള്‍ക്കാരെ ചുമതലപ്പെടുത്തിയാല്‍ വേഗത്തില്‍ എണ്ണല്‍ പുര്‍ത്തിയാക്കാം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ സംശയം ഉന്നയിക്കുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പിലെ വിശ്വാസ്യത ഉറപ്പാക്കാന്‍ ആണ് ലക്ഷ്യം എന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കോടതിയെ അറിയിച്ചു.

സിപിഐഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സത്യവാങ് മൂലം സുപ്രീം കോടതി നാളെ പരിഗണിക്കും.

പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. മെയ് 23ന് ഫലപ്രഖ്യാപനം നിശ്ചയിച്ചിരിക്കുന്നുവെന്നും വിവിപാറ്റുകള്‍ എണ്ണേണ്ടിവന്നാല്‍ ഫലപ്രഖ്യാപനം ആറു ദിവസം വരെ നീണ്ടുപോകാമെന്നുമാണ് കമ്മീഷന്റെ വാദം. 400 പോളിംഗ് കേന്ദ്രങ്ങളുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top