Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

വൈവിധ്യങ്ങളുടെ നഗരം ആര്‍ക്കൊപ്പം?

April 8, 2019 , ജയ് പിള്ള

Rajeev banner-1കേരളത്തിലെ വൈവിധ്യങ്ങളുടെ നഗരം ആണ് കൊച്ചിയും,എറണാകുളം ജില്ലയും. കരയും കായലും നഗര പ്രൗഢിയാല്‍ മതില്‍ കെട്ടി വേര്‍തിരിച്ച കൊച്ചി. എറണാകുളത്തു ചൂട് കനക്കുകയാണ്. തെരഞ്ഞെടുപ്പ്‌നു കനല്‍ കാറ്റിന്റെ കരുത്തും.

സിറ്റിംഗ് എം എല്‍ എ,രാജ്യസഭാ അംഗം,മുന്‍ രാജ്യസഭാ അംഗം എന്നിവര്‍ മാറ്റുരയ്ക്കുന്ന വാണിജ്യ,വ്യവസായ ജില്ലയ്ക്കു എന്നും ഇല്ലായ്മകളുടെ കാലം ആണ്. നഗരത്തിനും ജില്ലയ്ക്കും ഒപ്പം അടിസ്ഥാന സൗകര്യങ്ങള്‍ വളരുന്നില്ല എന്ന പരാതി തുടങ്ങിയിട്ട് പതിറ്റാണ്ടുവുകള്‍ കഴിയുന്നു എങ്കിലും മറ്റു ജില്ലകളെ അപേക്ഷിച്ചു പുരോഗതി പ്രാപിച്ചിട്ടുള്ള മണ്ഡലം ആണ് എറണാകുളം.

കേരളം നിയമ സഭയിലേക്കു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നു വന്ന ഏറ്റവും പ്രായം കുറഞ്ഞ ചെറുപ്പക്കാരന്‍ ആണ് ഹൈബി ഈഡന്‍.പഴയ കൊണ്‌ഗ്രെസ്സ് എംപി ജോര്‍ജ്ജ് ഈഡന്റെ മകന്‍.കുട്ടിക്കാലം മുതല്‍ രാഷ്ട്രീയ കളരിയില്‍ കണ്ടും കെട്ടും വളര്‍ന്ന ചെറുപ്പക്കാരന്‍.പക്ഷെ ഇത് താന്‍ ജനിച്ചു വളര്‍ന്ന എറണാകുളത്തിന്റെ മുന്‌പോട്ടുള്ള വികസനത്തിലും,രാഷ്ട്രീയത്തിലും എത്രമാത്രം പ്രായോഗികവും,പ്രാവര്‍ത്തികവും ആയി കടമകള്‍ നിര്‍വഹിക്കുവാന്‍ ഉതകിയിട്ടുണ്ട് എന്നതു ഒരു ചോദ്യചിഹ്നം മാത്രമാണ്.

2009 2015 രാജ്യസഭാ അംഗം,സിപിഎം ജില്ലാ സെക്രട്ടറി,സിഐടിയു നേതൃത്വം,ദേശാഭിമാനി പത്രം ,സ്റ്റുഡന്റ് മാഗസിന്‍ എഡിറ്റര്‍, ജേര്‍ണലിസം, അങ്ങിനെ നിരവധി പ്രസ്ഥാനങ്ങളുടെയും, കൂട്ടായ്മയുടെയും നേതൃ തലത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന പി രാജീവന്‍. വളരുന്ന കൊച്ചിയുടെ ഭാവിയ്ക്കു വേണ്ടി വ്യക്തമായ പ്രകൃതി കൂട്ട് മനസ്സില്‍ സ്വന്തമായി ഉള്ള സാധാരണക്കാരന്‍. അഭിഭാഷകന്‍. നിയമം,സിനിമ,തൊഴിലാളികള്‍,വിദ്യാര്‍ത്ഥികള്‍,ഭിന്ന ശേഷിക്കാര്‍ അങ്ങിനെ സാധാരണ ജീവിതത്തിലെ വിവിധ പത്രം ആയി നേരിട്ടുള്ള പരിചയം,നിരന്തര ഇടപെടലുകള്‍. ഇതാണ് രാജീവന്‍.

സ്വന്തം കഠിന പ്രയത്‌നത്തിലൂടെ സിവില്‍ സര്‍വീസ് പാസ്സായി ഇന്ത്യയുടെ തലസ്ഥാന നഗരി മുതല്‍ വിറപ്പിച്ച സാധാരണ നാട്ടിന്‍ പുറത്തു കാരന്‍ ആണ് അല്‍ഫോന്‍സ് കണ്ണന്താനം.ഇടതു പക്ഷ രാഷ്ട്രീയത്തിലൂടെ ബിജെപി രാഷ്ട്രീയയത്തിലേയ്ക്ക് കടന്നു വന്ന ആള്‍.എല്ലാവരോടും നാടന്‍ ശൈലിയില്‍ ഉള്ള സംസാരം,നിലവില്‍ രാജ്യസഭാ അംഗം.ഇന്ത്യയില്‍ ശൗച്യാലയങ്ങള്‍ സ്ഥാപിയ്‌ക്കേണ്ടതിന്റെ ആവശ്യകതെയെ കുറിച്ചും,പ്രകൃതിയെ കുറിച്ചും വ്യക്തമായ ധാരണ ഉള്ള ആള്‍. ആരുമായും കുശലം ചോദിയ്ക്കുന്ന,ഇടപഴകുന്ന സാധാരണ സിവില്‍ സര്‍വീസ് കാരന്‍ എന്ന് മേല്‍കൈ നേടിയ കണ്ണന്താനം.

എറണാകുളത്തെ ജനങ്ങള്‍ ബുദ്ധി ഉള്ളവര്‍ ആണ് എന്ന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത് കണ്ണന്താനം ആണ്. അദ്ദേഹത്തിന്റെ ആ പ്രസ്താവന കേട്ടപ്പോള്‍ ആണ് എറണാകുളത്തെ ലോക സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എത്രമാത്രം ബുദ്ധിപരമായി ചിന്തിയ്ക്കും എന്ന് ആലോചിയ്ക്കാന്‍ തോന്നിയത്. എറണാകുളം ജില്ലയ്ക്കു വേണ്ടത് പ്രകൃതിയോട് ഇണങ്ങുന്ന വികസനം ആണ്.ജില്ലയുടെ പ്രധാന പ്രശ്‌നവും,രാഷ്ട്രീയവും വെയ്സ്റ്റ് മാനേജ്‌മെന്റ് തന്നെ ആണ്, കുടിവെള്ള പ്രശ്‌നം, വൃത്തിഹീനമായ റോഡുകള്‍, ഓടകള്‍, പൊട്ടി പൊളിഞ്ഞ റോഡുകള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍, യാത്രയ് ക്ലേശം, മെട്രോ സ്ഥാപിച്ചു എങ്കിലും ഇനിയും അവ്യക്തമായ പലതും ബാക്കി നില്കുന്നു. പ്രകൃതിയോട് ഇണങ്ങുന്ന തരത്തില്‍ ഒരു വികസനത്തിനായി ഇത് വരെയും ഒരു രാഷ്ട്രീയവും ശ്രമിച്ചിട്ടില്ല എന്ന് തന്നെ വേണം പറയുവാന്‍. പാര്‍പ്പിട സമുച്ഛയങ്ങള്‍ ഉയരുന്നുണ്ട് എങ്കിലും,അവയെല്ലാം എത്രത്തോളം പ്രകൃതി സഹയാത്രികര്‍ ആണ്? ഈ പാര്‍പ്പിടങ്ങള്‍ സ്വന്തമാക്കുവാന്‍ ഇതേ നഗരത്തില്‍ ജനിച്ച എത്ര സാധാരണക്കാര്‍ക്ക് കഴിയുന്നു. അവര്‍ തങ്ങളുടെ ജന്മ സ്ഥലം വിട്ടു പാലായനം ചെയ്യുകയാണ്. ഇത് പല നേതാക്കളും കാണുന്നില്ല.കൊതുകുകള്‍ ഹെലികോപ്റ്ററുകള്‍ പോലെ ആണ് പറന്നടുക്കുന്നതു.നഗരത്തെ പ്രതിനിധീകരിച്ച എത്ര ജനപ്രതിനിധ്യകള്‍ പരിസ്ഥിതി പ്രശ്‌നങ്ങളില്‍ പരിഹാരം നല്‍കിയിട്ടുണ്ട്. ഇവിടെയാണ് കണ്ണന്താനം പറഞ്ഞു വച്ച ജനങ്ങളുടെ ബുദ്ധി ഉണരേണ്ടത്.

നമുക്ക് ഇന്ന് നിലവില്‍ എറണാകുളത്തിന് ഒരു എംഎല്‍എ (ഹൈബി) ഉണ്ട്, രാജ്യസഭാ അംഗം(അല്‍ഫോന്‍സ് ) ഉണ്ട്.നമുക്ക് വേണ്ടത് പരിസ്ഥിതിയോടും,സാധാരണക്കാരോടും ഇടപഴകി പരിചയിച്ച ചുറുചുറുക്കുള്ള ഒരു എമോജി യെ ആണ്. അതിനു തികച്ചും യോഗ്യതയുള്ളതു പി രാജീവന് തന്നെ ആണ്. ഈ വിഷുക്കാലം വരെ അദ്ദേഹത്തിന്റെ ജൈവ പച്ചക്കറി സംരംഭങ്ങള്‍ ലോക ശ്രദ്ധ പിടിച്ചു പറ്റുന്നു. ഈ ചെറുപ്പക്കാരന് എറണാകുളത്തിനും,കൊച്ചി നഗരത്തിനു വേണ്ടിയും പലതും ചെയ്യുവാന്‍ കഴിയും.കാരണത്തെ പലതാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനം,യുവജന പ്രസ്ഥാനം,തൊഴിലാളി പ്രസ്ഥാനം,പൊതു രാഷ്ട്രീയം,നിയമം,പരിസ്ഥിതി,മാധ്യമം,,സിനിമ,ഇങ്ങനെ നിരവധി മേഖലകളില്‍ നിരന്തരം സംവാദിയ്ക്കുന്ന യുവ പ്രതിഭയാണ് പി രാജീവ്.

കേരളത്തിലെ നിയമ സഭയിലേക്കുള്ള തിരഞ്ഞെടുപ്പല്ല നടക്കുന്നത്. കേന്ദ്രത്തില്‍ പ്രതിപക്ഷത്തു നിന്ന് ആയാലും,ഭരണപക്ഷതു നിന്ന് എറണാകുളത്തിന്റെ വികസനത്തെ കുറിച്ച് സംസാരിയ്ക്കുവാന്‍ ആണ് പ്രതിനിധി വേണ്ടത്. ആ വികസന പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ കാലത്തേയ്ക്കല്ല,മരിച്ചു പ്രകൃതിയോടിണങ്ങി കാലങ്ങളോളം നിലനില്‍ക്കുന്നത് ആകണം എങ്കില്‍ വൈവിധ്യങ്ങളുടെ ജൈവ,പ്രകൃതി സ്‌നേഹി തന്നെ ആയിരിയ്ക്കണം ജയിച്ചു വരേണ്ടത്. ഏതു രാഷ്ട്രീയ ആശയങ്ങളെ പിന്‍പറ്റുന്ന എണ്ണത്തിലും ഉപരി,തന്റെ ഇത് വരെയുള്ള പ്രവര്‍ത്തികളുടെ ആകെ തുകയെ വിലയിരുത്തേണ്ട സമയം ആണിത്.

പ്രകൃതിയുടെ കൂട്ടുകാരന്‍ പി രാജീവന് വിജയാശംസകള്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top