Flash News

ഓരോ മണ്ഡലത്തിലെയും 5 ശതമാനം വി.വി പാറ്റുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി

April 8, 2019

VV_0ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവി പാറ്റുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ശതമാനം വി.വി പാറ്റുകള്‍ വീതമാണ് എണ്ണേണ്ടതെന്നും സുപ്രീംകോടതി ഉത്തരവിട്ടു.  മുന്‍പ് ഒരു വോട്ടിംഗ് യന്ത്രങ്ങളോടൊപ്പമുള്ള വിവിപാറ്റ് രസീതുകള്‍ മാത്രമായിരുന്നു എണ്ണിയിരുന്നത്.  അമ്പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

നിലവിലെ രീതിപ്രകാരം 0.44 ശതമാനം വോട്ടുകളുടെ സ്ലിപ്പുകള്‍ മാത്രമേ എണ്ണിയിരുന്നുളളു അതിന്റെ അഞ്ച് ഇരട്ടി വിവിപാറ്റ് രസീതുകള്‍ എണ്ണുവാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല വോട്ടര്‍മാര്‍ക്കും സംതൃപ്തി ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, ക്രമരഹിതമായി വേണം വോട്ടിംഗ് യന്ത്രങ്ങൾ തിരഞ്ഞെടുക്കേണ്ടതെന്ന നിര്‍ദ്ദേശവും സുപ്രീംകോടതി മുന്നോട്ടു വച്ചു. ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ “ഏറ്റവും മികച്ച അളവിലുള്ള കൃത്യത, സംതൃപ്തി” ഉറപ്പാക്കാൻ സഹായിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

വിവി പാറ്റ് എണ്ണുന്നത് പ്രായോഗികമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. വിവി പാറ്റ് എണ്ണിയാല്‍ വോട്ടെണ്ണല്‍ അഞ്ച് ദിവസം വരെ നീളാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഫലം അറിയാന്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ അറിയിച്ചത്. ഇപ്പോഴുള്ളതിന്റെ ഇരട്ടി ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ രണ്ടര ദിവസം കൊണ്ട് ഫലം പ്രഖ്യാപിക്കാനാകും എന്നും പ്രതിപക്ഷ കക്ഷികള്‍ അറിയിച്ചു. ആദ്യ ഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം അവശേഷിക്കെയാണ് വിവിപാറ്റിന്റെ കാര്യത്തില്‍ ഉത്തരവായത്.

സുപ്രീംകോടതി വിധിയില്‍ കോണ്‍ഗ്രസിന് അതൃപ്തി

ഒരു നിയമസഭാ മണ്ഡലത്തിലെ 5 വോട്ടിംഗ് യന്ത്രങ്ങളോടൊപ്പമുള്ള വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന സുപ്രീം കോടതി വിധിയില്‍ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ്‌!!

സുപ്രീം കോടതി വിധിയില്‍ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ്‌ വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് രംഗത്തെത്തിയത്. 5 വോട്ടിംഗ് യന്ത്രത്തിലെ വിവിപാറ്റ് രസീതുകള്‍ എണ്ണിയതുകൊണ്ട് കര്യമില്ല. സംശയമില്ലാതെ വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കണമെന്നും സുര്‍ജേവാല പറഞ്ഞു.

എണ്ണുന്നില്ലെങ്കില്‍ വിവിപാറ്റ് വച്ച് പൊതുപണം നഷ്ടമാക്കുന്നതെന്തിനെന്നും സുര്‍ജേവാല ചോദിച്ചു. ജനാധിപത്യത്തിന് ചേരുന്നതല്ല കോടതിവിധി. വിധി സുപ്രീം കോടതി പുനപരിശോധിക്കണമെന്നും കോണ്‍ഗ്രസ്‌ വക്താവ് അഭിപ്രായപ്പെട്ടു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top