തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ ഒന്നും മൂന്നും പ്രതികള്‍ വിചാരണ നേരിടേണമെന്ന് ഹൈക്കോടതി. ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിയുമാണ് വിചാരണ നേരിടേണ്ടത്. ഇരുവരും നല്കിയ പുന:പരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി.
നാലാം പ്രതിയായ കെ.ടി മൈക്കിളിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. മൈക്കിളിനെതിരെ നിലവില്‍ തെളിവുകള്‍ ഒന്നും തന്നെ ഇല്ല പക്ഷെ വിചാരണ വേളയില്‍ ആവശ്യം എങ്കില്‍ പ്രതി ചേര്‍ക്കാമെന്നും കോടതി വ്യക്തമാക്കി. കേസില്‍ തെളിവു നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനുമുള്ള കുറ്റത്തിനായിരുന്നു ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന കെടി മൈക്കിളിനെ നാലാം പ്രതിയാക്കി സിബിഐ കോടതി ഉത്തരവിട്ടത്. ഇതിനെതിരെ മൈക്കിള്‍ നല്കിയ അപ്പീലിലാണ് കോടതി ശരിവച്ചതും നടപടി തള്ളിയതും.
കേസിലെ രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പൂത്തൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ട സിബിഐ കോടതിയുടെ നടപടി ഹൈക്കോടതി ശരി വെയ്ക്കുകയും ചെയ്തു. പൂത്തൃക്കയലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോന് പുത്തന്‍പുരക്കല്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടടതി സിബിഐ കോടതി ശരിവച്ചത്.
അഭയയുടെ മരണത്തില്‍ ഫാ. തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കിയായിരുന്നു സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. 2009 ജൂലൈ ഒന്‍പതിനാണു കുറ്റപത്രം നല്‍കിയത്.
1992 മാര്‍ച്ച് 27 നാണ് അഭയയെ കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തോമസ് കോട്ടൂരിനും സെഫിക്കുമെതിരെ സി.ബി.ഐ മുന്നോട്ടുവച്ച സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും അംഗീകരിച്ചാണു കോടതി മുന്‍പ് ഇവരുടെ വിടുതല്‍ ഹര്‍ജി തള്ളിയത്.
എന്നാല്‍ ജോസ് പുതൃക്കയിലിനെ സംഭവദിവസം കോണ്‍വെന്റില്‍ കണ്ടതിനു നേരിട്ടുള്ള സാക്ഷിമൊഴികളോ സാഹചര്യത്തെളിവുകളോ ഇല്ലെന്നു വിലയിരുത്തിയ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.
കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്നാണു പറഞ്ഞത്. പിന്നീട് സി.ബി.ഐയാണു കൊലപാതകമെന്നു കണ്ടെത്തിയത്.
തന്റെ ഹര്‍ജി തള്ളിയതില്‍ വിധി പകര്‍പ്പു ലഭിച്ചതിന് ശേഷം പ്രതികരിക്കുമെന്ന് ജോമോന് പുത്തന്‍പുരക്കല്‍ പറഞ്ഞു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply