Flash News

വീണ്ടും ഗൃഹാതുരം (കവിത): ജയന്‍ വര്‍ഗീസ്

April 9, 2019

veendum gruhathuram-1ശാരികേ, ശാരികേ,
പാലൊളിച്ചന്ദ്രികേ,
പാടുക, നീയെന്റെ നാട്ടിലെ കാറ്റിലെ
ഭാവ ഗായത്രികള്‍, സൂര്യ ഗായത്രികള്‍ !

നെല്ലും, നെല്‍വയലോരത്തെ തോട്ടിലെ
തുള്ളുന്ന മീനും, വിഷുക്കിളി ക്കൊഞ്ചലും,
എല്ലാമൊരോര്‍മ്മ, യെന്നുള്ളിന്‍റെ യുള്ളിലെ
വിങ്ങല്‍ ! നിര്‍ബാധം പടിയിറങ്ങുന്നു ഞാന്‍.

ഇല്ല ! തിരിച്ചില്ല, സാഹചര്യങ്ങളാല്‍
കല്ലായി മാറി മനസും,ശരീരവും.
ഇങ്ങീ ‘ മൊറാവിയന്‍ ‘ ശ്മശാന ഭൂവിലെ
ക്കല്ലിലൊന്നായി ഞാനസ്തമിക്കുന്‌പോഴും,

ചങ്ങന്പുഴ യസ്ഥി മാടത്തിലേപ്പോലെ
സ്പന്ദിക്കുമെന്റെ കിനാക്കളാം പൂക്കളും :
‘ ഒന്നറിയുന്നു ! ഹിമവാന്റെ നാട്ടിലെ
മണ്ണില്‍ ജനിച്ചതില്‍ കോരിത്തരിപ്പു ഞാന്‍’

*’മന്ദം മന്ദം തുടിപ്പതായ് കേള്‍ക്കാം,
സ്പന്ദനങ്ങളീ കല്ലറക്കുള്ളില്‍ ‘ എന്നവസാനിക്കുന്ന
ചങ്ങന്പുഴയുടെ ശവകുടീരത്തിലെ കവിതയെയും,
കവിയെയും അനുസ്മരിച്ചു കൊണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top