Flash News

ഇന്നത്തെ നക്ഷത്ര ഫലം (10 ഏപ്രില്‍ 2019)

April 10, 2019

a7fce58ea87dd8b0c818bea2745cedffഅശ്വതി: ചര്‍ച്ചകള്‍ വിജയിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കും. ജന്മനാട്ടി ല്‍ ഗൃഹം നിര്‍മിക്കാൻ തീരുമാനിക്കും. സുഖഭക്ഷണവും സുഖസുഷുപ്തിയും സമാധാനവും ഉണ്ടാകും.

ഭരണി: സ്വസ്ഥതയും സമാധാനവും ആഹ്ലാദവും സുഖഭക്ഷണവും സുഖസുഷുപ്തിയും ഉണ്ടാകും. ചര്‍ച്ചകളില്‍ വിജയിക്കും. ആശംസകള്‍ കൈമാറും.

കാര്‍ത്തിക: മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കും. ചര്‍ച്ചകളില്‍ വിജയിക്കും. സ്ഥാനമാനങ്ങളോടു കൂടിയ ഉദ്യോഗം ലഭിക്കും.

രോഹിണി: സഹപ്രവര്‍ത്തകരെ സഹായിക്കും. പുതിയ പാഠ്യപദ്ധതിക്ക് ചേരും. കുടുംബത്തിലെ അന്യൈകതകള്‍ പരിഹരിക്കും. പ്രതികരണശേഷി വര്‍ധിക്കും. വ്യവ സ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കാൻ സാധിക്കും.

മകയിരം: നിസ്വാര്‍ഥസേവനത്താല്‍ കീര്‍ത്തി വര്‍ധിക്കും. ഉന്നതരുമായുളള ആത്മബന്ധത്താല്‍ പുതിയ ആശയങ്ങള്‍ ഉത്ഭവിക്കും. അധികൃതരുടെപ്രീതി നിമിത്തം സ്ഥാനക്കയറ്റമുണ്ടാകും.

തിരുവാതിര: വസ്തുനിഷ്ഠമായി പഠിച്ചുചെയുന്നതെല്ലാം വിജയിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. വാഹനം മാറ്റി വാങ്ങും. പുതിയ കരാറു ജോലിയില്‍ ഒപ്പുവെക്കും.

പുണര്‍തം: കുടുംബ സംരക്ഷണ ചുമതല ഏറ്റെടുക്കും. അവസരോചിതമായി പ്രവര്‍ത്തിക്കാൻ സാധിക്കും. മാതാപിതാക്കളെ വിദേശത്തേക്ക് കൊണ്ടു പോകാന്‍ സാധിക്കും.

പൂയം: കലാകയിക പരിശീലനങ്ങള്‍ പുനരാരംഭിക്കും .അവസരോചിതമായി പ്രവര്‍‌ത്തിക്കാൻ സാധിക്കും. നയതന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതില്‍ ലക്ഷ്യപ്രാപ്തി നേടും.

ആയില്യം: നിര്‍ത്തിവെച്ച കരാറി ജോലികള്‍ പുനരാരംഭിക്കും. ആലോചനക്കുറവു കൊണ്ട് അബദ്ധമുണ്ടാകും. ഭൂമിക്രയവിക്രയങ്ങളില്‍ പണം മുടക്കും.

മകം: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് അകാരണ തടസങ്ങള്‍ ഉണ്ടാകും. ചര്‍ച്ചകള്‍ക്ക് പൂര്‍ണതയുണ്ടാവില്ല. വ്യവസ്ഥകള്‍ വ്യതിചലിക്കാൻ നിര്‍ബന്ധിതനാകും.

പൂരം: അപര്യാപ്തതകള്‍ ഉള്‍ക്കൊളളുവാന്‍ നിര്‍ബന്ധിതനാകും. നിലനില്പിന് ആശങ്ക വര്‍ധിക്കും. അധികച്ചെലവ് ഉണ്ടാകും. ചര്‍ച്ചകള്‍ പരാജയപ്പെടും.

ഉത്രം: വിതരണരംഗം വിപുലമാക്കും. അവധിയാണെങ്കിലും ജോലിചെയേണ്ടതായി വരും. പാരമ്പര്യപ്രവൃത്തികള്‍ പുനരാരംഭിക്കും.

അത്തം: ബന്ധുഗൃഹത്തിലെ മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. മാതാപിതാക്കളുടെ ആവശ്യത്താല്‍ യാത്രമാറ്റിവെക്കും. പൂര്‍വിക സ്വത്ത് ഭാഗത്തില്‍ ലഭിക്കും.

ചിത്ര: കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. വിദേശ ഉദ്യോഗത്തിന് അവസരം വന്നുചേരും.

ചോതി: പുതിയ ഉദ്യോഗത്തിന് അവസരമുണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കും. വിവാഹം, പിറന്നാള്‍ തുടങ്ങിയ മംഗളവേളകളില്‍ പങ്കെടുക്കും.

വിശാഖം: ആഗ്രഹിക്കുന്നകാര്യങ്ങള്‍ സാധിക്കും. അഭയം പ്രാപിച്ചുവരുന്നവര്‍ക്ക് ആശ്രയം നല്‍കും. പുത്രപൗത്രാദികളോടൊപ്പം ബന്ധുഗൃഹത്തിലേക്ക് യാത്രപുറപ്പെടും.

അനിഴം: സഹകരണമനോഭാവത്താല്‍ സര്‍വകാര്യവിജയമുണ്ടാകും. പുത്രന്‍റെ ആഗ്രഹത്തിനായി ഗൃഹം വാങ്ങാന്‍ തീരുമാനിക്കും. പറഞ്ഞവാക്കുകള്‍ പാലിക്കും.

തൃക്കേട്ട: പ്രവര്‍ത്തനരംഗങ്ങളില്‍ സജീവസാന്നിധ്യം ആവശ്യമായി വരും. പുനരധിവാസത്തിനു തയാറാകും. പ്രഥമപരിഗണന ലഭിക്കും. ചര്‍ച്ചകളില്‍ വിജയിക്കും.

മൂലം: മാതാപിതാക്കളുടെ വിദേശത്തേക്കു കൊണ്ടുപോകാന്‍ അനുമതി ലഭിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ബന്ധുസഹായവും ദാമ്പത്യ ഐക്യതയും ഉണ്ടാകും.

പൂരാടം: ലാഭ ശതമാന വ്യവസ്ഥയിലുളള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഉത്തരവാദിത്ത്വം വര്‍ധിക്കും. വാഹനം മാറ്റി വാങ്ങും. മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കും.

ഉത്രാടം: വ്യവസായം വിപുലീകരിക്കാൻ വിദഗ്ധോപദേശം തേടും. സന്താനസംരക്ഷണത്താല്‍ ആശ്വാസം തോന്നും. ആത്മവിശ്വാസവും കാര്യനിര്‍വഹണശക്തിയും വര്‍ധിക്കും.

തിരുവോണം: കുടുംബത്തില്‍ സമാധാനന്തരീക്ഷം ഉണ്ടാകും. പദ്ധതിസമര്‍പ്പണത്തിന് രൂപരേഖതയാറാകും. ഏകദിന വിനോദയാത്രക്ക് അവസരമുണ്ടാകും.

അവിട്ടം: ചര്‍ച്ചകളില്‍ വിജയിക്കും. മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആരാധനാലയദര്‍ശനത്താല്‍ ആശ്വാസമുണ്ടാകും.

ചതയം: മധ്യസ്ഥതക്കു പോകരുത്. അനാവശ്യമായി അന്യരുടെ കാര്യങ്ങളില്‍ ഇടപെടരുത്. വാഹന ഉപയോഗം ഉപേക്ഷിക്കണം.

പൂരോരുട്ടാതി: അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. പ്രവര്‍ത്തനരംഗം വിപുലപ്പെടുത്തും. നിക്ഷേപസമാഹരണത്തില്‍ ലക്ഷ്യപ്രാപ്തിനേടും.

ഉത്രട്ടാതി: നിഷ്ക്രിയമായ ഉദ്യോഗസ്ഥരെ പിരിച്ചുവിടും. പ്രവൃത്തിമേഖലകളോട് ബന്ധപ്പെട്ട് മാനസിക സമര്‍ദ്ദം വര്‍ധിക്കും. അനുചിതപ്രവൃത്തികളില്‍ നിന്നും പിന്മാറണം.

രേവതി: പുത്രപൗത്രാദിസംരക്ഷണം ആശ്വാസത്തിനു വഴിയൊരുക്കും. ആധ്യാത്മിക ആത്മീയ ചിന്തകളാല്‍ ആശ്വാസമുണ്ടാകും. വിദേശയാത്രക്ക് അനുമതി ലഭിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top