Flash News

ചലച്ചിത്ര നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി; ബുധനാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍

April 10, 2019

image (1)നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി. രഞ്ജിനിയാണ് വധു. ബുധനാഴ്ച രാവിലെ 6 മണിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു സണ്ണിയുടെ വിവാഹം. മാധ്യമങ്ങളെയും ആരാധകരെയും അറിയിക്കാതെ നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ ഗുരുവായൂര്‍ ഉണ്ടായിരുന്ന ചിലര്‍ പകര്‍ത്തിയപ്പോള്‍ ആണ് സണ്ണിയുടെ വിവാഹ വാര്‍ത്ത പുറത്തു വന്നത്.

നായകനായും സഹനടനായും മുപ്പത്തിരണ്ടോളം സിനിമകളില്‍ സണ്ണി വെയ്ന്‍ അഭിനയിച്ചിട്ടുണ്ട്. മഞ്ജിമ പ്രധാന വേഷത്തിലെത്തുന്ന സംസം എന്ന ചിത്രമാണ് സണ്ണിയുടെ പുതിയ ചിത്രം.

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു പ്രേക്ഷക ഹൃദയങ്ങളില്‍ൽ കയറിക്കൂടിയ നടനാണ് സണ്ണി വെയ്ൻ.

സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹചടങ്ങില്‍ പങ്കെടുത്തത്. സിനിമയിലെ സഹ പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാന്‍ റിസെപ്ഷന്‍ ഒരുക്കുമെന്ന് അറിയുന്നു. ഗൗതമി നായര്‍ സംവിധാനം ചെയുന്ന വൃത്തത്തി ആണ് ഇപ്പോള്‍ സണ്ണി അഭിനയിക്കുന്നത്. ആട് ഒരു ഭീകര ജീവിയാണ്, മോസയിലെ കുതിര മീനുകള്‍, കൂതറ, നീ കോ ഞാ ചാ, ആട് 2, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമണ്‍, കായംകുളം കൊച്ചുണ്ണി, ആന്‍ മരിയ കലിപ്പിലാണ്, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നി ചിത്രങ്ങളിലെ സണ്ണിയുടെ പ്രകടനങ്ങള്‍ ശ്രദ്ധേയമായിരുന്നു.

സണ്ണിവെയ്‌നിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രമാണ് ‘ജിപ്സി.’ മികച്ച തമിഴ് ചിത്രത്തിനുള്ള 2016ലെ ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ജിപ്‌സിയില്‍ ‘സഖാവ് ബാലന്‍’ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ജീവയാണ് ചിത്രത്തിലെ നായകന്‍.

57088285_657872021317161_7291417836407226368_n 1554869273_sunny1 1554869708_sunny2 1554869907_sunny456481807_336481633666860_7928941848154865664_n 56629327_2661798163834823_3413213207370661888_n 1554869800_sunny3

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top