Flash News

പി.സി ജോര്‍ജ്ജും ‘ജനപക്ഷ’വും എന്‍ഡിഎയില്‍

April 10, 2019

80628-p-c-georgeപത്തനംതിട്ട: പി. സി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള ‘കേരള ജനപക്ഷം സെക്യുലര്‍ പാര്‍ട്ടി’ എന്‍.ഡി.എ.യില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ബി.ജെ.പി. അഖിലേന്ത്യാ സെക്രട്ടറി സത്യകുമാര്‍, കേരള ജനപക്ഷം സെക്യുലര്‍ നേതാക്കള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക മേഖലയ്ക്കായി ചെയ്ത സഹായങ്ങളും പദ്ധതികളും പരിഗണിച്ചാണ് എന്‍ഡിയുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്ന് പി.സി ജോര്‍ജ് അറിയിച്ചു.

പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ 75,000 വോട്ടിന് വിജയിക്കുമെന്നും പി സി ജോര്‍ജ് അവകാശപ്പെട്ടു. കൂടാതെ, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിൽ എന്‍ഡിഎ വിജയിക്കുമെന്നും പി സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തകര്‍ ഇതിനായി രംഗത്തിറങ്ങി കഴിഞ്ഞു. കുമ്മനത്തിന്‍റെ ജയം ജനപക്ഷത്തിന്‍റെ വോട്ടുകള്‍കൊണ്ടായിരിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരത്ത് ഇടത്പക്ഷത്തിന് കെട്ടിവെച്ച പണം നഷ്ടപ്പെടുമെന്നതില്‍ യാതൊരു സംശയവും വേണ്ടയെന്നും തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയം 100 ശതമാനം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ ജില്ലാ സെക്രട്ടറി പറഞ്ഞതെന്നും പി സി ജോര്‍ജ് പറഞ്ഞു.

നേരത്തെ ശബരിമല വിഷയത്തില്‍ പിസി ജോര്‍ജ് ബിജെപിയുമായി സഹകരിച്ചിരുന്നു. നിയമസഭയില്‍ പാര്‍ട്ടി അംഗം രാജഗോപാലിനൊപ്പം കറുത്ത വസ്ത്രം ധരിച്ചിരുന്ന പിസിയുടെ ചിത്രം വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top