Flash News

‘പി.എം മോദി’ സിനിമയുടെ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു

April 10, 2019

omang-68-1554830337-377778-khaskhabarന്യൂഡല്‍ഹി: ‘പി.എം മോദി’ സിനിമയുടെ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയാണ് ‘പി.എം മോദി’. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സിനിമ റിലീസ് ചെയ്യാം.

നേരത്തെ സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. തിരഞ്ഞെടുപ്പ കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്ന് പറഞ്ഞായിരുന്നു ഹര്‍ജി തള്ളിയത്. പ്രതിപക്ഷപാര്‍ട്ടികള്‍ നല്‍കിയ പരാതിക്കു മേലെയാണ് കമ്മീഷന്റെ നടപടി.

ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയിയാണ് നായകന്‍. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായുള്ള കാലം മുതല്‍ അദ്ദേഹം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത് വരെയുള്ള കഥയാണ് സിനിമയില്‍ വിവേക് ഒബ്‌റോയ് അവതരിപ്പിക്കുന്നത്.

ഏപ്രില്‍ അഞ്ചിനു തന്നെ സിനിമയുടെ റിലീസ് ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top