Flash News

ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് ഷോട്ട്പുട്ട് താരത്തിന് നാലു വര്‍ഷം വിലക്ക്

April 10, 2019

aaashotമുംബൈ: ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് ദേശീയ ഷോട്ട്പുട്ട് താരം മന്‍പ്രീത് കൗറിന് നാലുവര്‍ഷത്തെ വിലക്ക്. ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട മന്‍പ്രീതിനെ ദേശീയ ഉത്തേജക വിരുദ്ധ സമിതി(നാഡ)യാണ് വിലക്കിയത്.

ഇതോടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നേടിയ സ്വര്‍ണവും ദേശീയ റെക്കോര്‍ഡും മന്‍പ്രീതിന് നഷ്ടമാവും. 2017ല്‍ പങ്കെടുത്ത നാല് മീറ്റുകളിലെ ഉത്തേജകമരുന്ന് പരിശോധനകളിലും മന്‍പ്രീത് പരാജയപ്പെട്ടിരുന്നു. വിലക്കിനെതിരെ അപ്പീല്‍ സമിതിയെ സമീപീക്കാന്‍ മന്‍പ്രീതിന് അവകാശമുണ്ട്. 2017 ജൂലൈ 20 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് നാഡ ഡയറക്ടര്‍ ജനറല്‍ നവിന്‍ അഗര്‍വാള്‍ പറഞ്ഞു.

2017-ല്‍ ഭൂവനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മന്‍പ്രീത് സ്വര്‍ണം നേടിയിരുന്നു. 18.86 മീറ്റര്‍ ദൂരം ഷോട്ട് പുട്ടെറിഞ്ഞ് മന്‍പ്രീത് ദേശീയ റെക്കോര്‍ഡിട്ടിരുന്നു. 2017 ഏപ്രിലില്‍ ചൈനയിലെ ഷിന്‍ഹുവയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍പ്രിക്‌സിലും തുടര്‍ന്ന് ജൂണില്‍ പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പിലും, ജൂലൈയില്‍ ഭൂവനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ജൂലൈയില്‍ ഗുണ്ടൂരില്‍ നടന്ന അന്ത:സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലും മന്‍പ്രീത് സ്വര്‍ണം നേടിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top